Asianet News MalayalamAsianet News Malayalam

എക്‌സ്‌യുവി 500ന് ഇലക്ട്രിക്ക് കരുത്ത് നല്‍കാന്‍ മഹീന്ദ്ര

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എക്‌സ്‌യുവി 500 എസ്‌യുവിയുടെ ഇലക്ട്രിക് വേര്‍ഷന്‍ വരുന്നു.

Mahindra XUV 500 Electric
Author
Mumbai, First Published Feb 1, 2020, 2:56 PM IST

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എക്‌സ്‌യുവി 500 എസ്‌യുവിയുടെ ഇലക്ട്രിക് വേര്‍ഷന്‍ വരുന്നു. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ദില് ലി ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് വാഹന കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കും. 

എക്‌സ്‌യുവി 500 ഇലക്ട്രിക് കണ്‍സെപ്റ്റ് ഉള്‍പ്പെടെ നാല് ഇലക്ട്രിക് വാഹനങ്ങള്‍ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് മഹീന്ദ്രയുടെ പ്രഖ്യാപനം. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ അടുത്ത തലമുറ മഹീന്ദ്ര എക്‌സ്‌യുവി 500 ഈ വര്‍ഷം വിപണിയിലെത്തും. ഈ മോഡല്‍ അടിസ്ഥാനമാക്കിയായിരിക്കും എസ്‌യുവിയുടെ ഇലക്ട്രിക് വേര്‍ഷന്‍ നിര്‍മിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളിലൊന്ന് ഇലക്ട്രിക് കെയുവി 100 ആയിരിക്കും. 2018 ഓട്ടോ എക്‌സ്‌പോയില്‍ പ്രോട്ടോടൈപ്പ് രൂപത്തില്‍ ഇ-കെയുവി 100 പ്രദര്‍ശിപ്പിച്ചിരുന്നു. നിര്‍മിക്കാനുദ്ദേശിക്കുന്ന സ്‌പെസിഫിക്കേഷനുകളോടെ ഈ വര്‍ഷത്തെ മഹീന്ദ്ര പവിലിയനില്‍ ഇ-കെയുവി 100 ഉണ്ടായിരിക്കും. ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ വിപണിയില്‍ അവതരിപ്പിച്ചേക്കും. ഇ-എക്‌സ്‌യുവി 300, ആറ്റം ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ എന്നിവയാണ് മറ്റ് രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍.

ഓട്ടോ എക്‌സ്‌പോയില്‍ ആകെ 18 വാഹനങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെടുന്നതാണ് നാല് ഇലക്ട്രിക് വാഹനങ്ങള്‍. 2021 ഓടെ മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. അതേസമയം അടുത്ത തലമുറ ഥാര്‍ ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ അനാവരണം ചെയ്യില്ല.

മുച്ചക്ര, നാലു ചക്രവാഹന വിഭാഗങ്ങളിലായി 27,600 വൈദ്യുത വാഹനങ്ങളാണു മഹീന്ദ്ര ഇലക്ട്രിക് ഇതിനോടകം വിറ്റത്. ഒപ്പം രാജ്യത്തെ ആദ്യ ഇലക്ട്രിക്ക് ക്വാഡ്രിസൈക്കിളായ ആറ്റം വരുന്ന ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചേക്കും. ആൽഫ മിനിയും ട്രിയൊയും പോലെ അവസാന മൈൽ കണക്ടിവിറ്റിയാണ് ആറ്റത്തിലൂടെയും മഹീന്ദ്ര ഇലക്ട്രിക് ലക്ഷ്യമിടുന്നത്.

Follow Us:
Download App:
  • android
  • ios