നാല് വേരിയന്‍റുകളിലായാണ് ഇഗ്നിസ് എത്തുന്നത്. ഓട്ടമാറ്റിക്ക്, മാനുവൽ വകഭേദങ്ങളിൽ പെട്രോൾ ഡീസൽ പതിപ്പുകൾ ലഭിക്കും. 1.2 ലീറ്റർ പെട്രോൾ എൻജിനും 1.3 ലീറ്റർ മള്‍ട്ടി ജെറ്റ് ഡീസൽ എൻജിനും ഇഗ്നിസിന് കരുത്ത് പകരും. പെട്രോൾ മോഡലിൽ പ്രതിലിറ്ററിന് 20.89 കിലോമീറ്ററും ഡീസലിൽ 26.8 കിലോമീറ്ററുമാണ് മാരുതി വാഗ്ദാനം ചെയ്യുന്ന മൈലേജ്. ബലേനോയുടെ പ്ലാറ്റ്ഫോമില്‍ എത്തുന്ന ഇഗ്നിസിന് നാലര ലക്ഷം മുതൽ 8 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്ന വില. മഹീന്ദ്രയുടെ കെ.യു.വി 100, ഹ്യൂണ്ടായ് ഗ്രാന്റ് ഐ10, മാരുതിയുടെ തന്നെ സ്വിഫ്റ്റ് തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാനായാണ് ഇഗ്നിസ് ഇന്ന് വിപണിയിലിറങ്ങുന്നത്.

Add Asianetnews as a Preferred SourcegooglePreferred