ആഢംബര വാഹനനിര്‍മ്മാതാക്കളായ മേഴ്‌സിഡസ് ബെന്‍സിന്‍റെ എ ക്ലാസ്-ബി ക്ലാസ് നൈറ്റ് എഡിഷന്‍ കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ രണ്ട് മോഡലുകളും ലഭ്യമാണ്. A 180d ക്ക് 27.31 ലക്ഷം രൂപയും A 200d ക്ക് 28.32 ലക്ഷവുമാണ് പൂനെ എക്സ് ഷോറൂം വില

മെഴ്‌സിഡസ് ബെന്‍സ് B 180 നു 29.34 ലക്ഷവും B ക്ലാസ്സ് 200 D ക്ക് 30.35 ലക്ഷവുമാണ് വില. രണ്ടു എഡിഷനുകളും ട്രെന്‍ഡിയും ഫാഷനബിളുമാണെന്നാണ് കമ്പനിയുടെ അവകാശവാദം. 8 ഇഞ്ച് മീഡിയ ഡിസ്‌പ്ലേ, സ്മാര്‍ട്ട് ഫോണുമായി സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയ്ഡ് ഓട്ടോയുമുണ്ട്.

ഡയമണ്ട് റേഡിയേറ്റര്‍ ഗ്രില്‍, ബ്ലാക്ക്‌ മിറര്‍ ഹൗസിങ്, ബ്ലാക്ക്‌ ഹബ് കാബ്‌സ എന്നിവയും പുതിയ കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ കാര്യമായ മാറ്റങ്ങളില്ല. നൈറ്റ് എഡിഷന്‍റെ 100 യൂണിറ്റുകള്‍ വീതമാണ് മെഴ്‍സിഡസ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.