Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മെഴ്‍സിഡസ് ബെന്‍സിന്‍റെ 30 ലക്ഷം

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആഢംബര വാഹന നിര്‍മാതാക്കളായ മെഴ്‍സിഡസ് ബെന്‍സ് ഇന്ത്യ 30 ലക്ഷം രൂപ നല്‍കും

Mercedes Benz India donates 30 lakhs to Kerala CMs relief fund
Author
Delhi, First Published Aug 15, 2018, 7:20 PM IST

ദില്ലി: കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആഢംബര വാഹന നിര്‍മാതാക്കളായ മെഴ്‍സിഡസ് ബെന്‍സ് ഇന്ത്യ 30 ലക്ഷം രൂപ നല്‍കും. കേരളത്തിലെ മഴക്കെടുതിയില്‍പെട്ട് ഡാമേജ് ആയ വാഹനങ്ങളുടെ കേടുകള്‍ പരിഹരിക്കാന്‍ പ്രത്യേക ഫോഴ്‌സിനെ നിയമിച്ചതായും മെര്‍സിഡസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

കൊച്ചി, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ തങ്ങളുടെ കസ്റ്റമേഴ്‌സിനെയും ഡീലര്‍മാരേയും പിന്തുണയ്ക്കുന്നതായും ബെന്‍സ് എം ഡി അറിയിച്ചു. കഴിഞ്ഞ ദിവസം ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസും ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയിരുന്നു. 

Follow Us:
Download App:
  • android
  • ios