Asianet News MalayalamAsianet News Malayalam

ആടു വിറ്റ് ജീപ്പ് സ്വന്തമാക്കി മിഥുന്‍ മാനുവല്‍ തോമസ്!

  • ജീപ്പ് കോംപസ് സ്വന്തമാക്കി മിഥുന്‍ മാനുവല്‍ തോമസ്
Midhun manuel thomas bought new jeep compass

ജനങ്ങള്‍ നെഞ്ചിലേറ്റിയ സിനിമയാണ് ആട് 2. ആദ്യ ഭാഗം പരാജയപ്പെട്ടെങ്കിലും ഷാജി പാപ്പനെയും കുട്ടികളെയും മലയാളികള്‍ രണ്ടാം തവണ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. ആട് 2 ന്റെ സൂപ്പർ ഹിറ്റ് വിജയം ആഘോഷിക്കുന്നതിനിടെ ചിത്രം തന്ന സൗഭാഗ്യം ആരാധകരുമായി പങ്കുവെക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ജീവിതത്തില്‍ ആദ്യമായി ഒരു വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം മിഥുൻ ഫെയ്സ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ കോംപസ് എസ് യുവിയാണ് മിഥുന്‍ സ്വന്തമാക്കിയത്. കോംപസിന്റെ ലിമിറ്റഡ് വകഭേദമാണ് മിഥുന്‍ സ്വന്തമാക്കിയത്.  പോസ്റ്റില്‍ ആടിന്‍റെ നിര്‍മാതാവ് വിജയ് ബാബുവിനു നന്ദിയും മിഥുന്‍ അറിയിച്ചിട്ടുണ്ട്.

ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. 15.20 ലക്ഷം മുതല്‍ 21.41 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്.

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്.

 

 

Follow Us:
Download App:
  • android
  • ios