നടുറോഡില്‍ തലകുത്തി മറിയുന്ന കാര്‍ അമ്പരപ്പിക്കുന്ന വീഡിയോ

ഡ്രൈവര്‍ മദ്യപിച്ചതിനാല്‍ നടുറോഡില്‍ തലകീഴായി മറിയുന്ന കാറിന്‍റെ വീഡിയോ ദൃശ്യങ്ങല്‍ വൈറലാകുന്നു. ചൈനയിലാണ് സംഭവം. ഹൈവേയുടെ മിഡിയനിലെ ട്രാഫിക് സിഗ്നലുകൾ ഇടുച്ചു തകർത്ത ശേഷം തലകീഴായി മറിയുകയാണ് വാഹനം. ട്രാഫിക് സിഗ്നലുകളിലും സ്ട്രീറ്റ് ലൈറ്റിലും ഇടിച്ചാണ് കാര്‍ മറിയുന്നത്. ഈ സമയം റോഡില്‍ ധാരാളം വാഹനങ്ങളും ഉണ്ടായിരുന്നു.

എന്നാല്‍ വാഹനത്തിലുണ്ടായിരുന്ന ആള്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിനു ശേഷം നടത്തിയ വൈദ്യപരിശോധനയിലാണ് ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന് തെളിഞ്ഞത്.