ചരക്ക് സേവന നികുതി(ജിഎസ്‍ടി)യുടെ ആനുകൂല്യം ഉപഭോക്താക്കളിലെത്തിച്ച് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ മിട്‌സുബിഷിയും. സ്‌പോര്‍ട്ട് യൂട്ടിലിറ്റി ശ്രേണിയിലെ പജേറോ സ്‌പോര്‍ട്ടിന് 1.04 ലക്ഷം രൂപയാണ് കമ്പനി കുറച്ചത്. ഇതോടെ ബേസ് വേരിയന്റ് പജേറോ സ്‌പോര്‍ട്ട് ടൂ വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്ക് 26.64 ലക്ഷം രൂപയ്ക്കും ടോപ് സ്‌പെക്ക് പജേറോ സ്‌പോര്‍ട്ട് ആള്‍വീല്‍ ഡ്രൈവ് സ്‌പെഷ്യല്‍ എഡിഷന്‍ 27.54 ലക്ഷം രൂപയ്ക്കും ലഭിക്കും.

2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 178 ബിഎച്ച്പി കരുത്തും 350 എന്‍എം (ഓട്ടോമാറ്റിക്ക്), 400 എന്‍എം (മാനുവല്‍) ടോര്‍ക്കുമാണ് നല്‍കുക. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ പജേറോയുടെ മുഖ്യ എതിരാളികളായ ടൊയോട്ട ഫോര്‍ച്യൂണര്‍, ഇസൂസു MU-X, ഫോര്‍ഡ് എന്‍ഡവര്‍ തുടങ്ങിയവയുടെ വില നേരത്തെ കുറച്ചിരുന്നു.