സൗജന്യയാത്ര അനുവദിക്കാതിരുന്നതിന് ടോൾ ബൂത്ത് ജീവനക്കാരന് തെലങ്കാന വനിതാ എംഎൽഎയുടെയും ഭർത്താവിന്‍റെയും മർദ്ദനം. ടി ആർ എസ് എംഎൽഎ ബി ശോഭയും ഭർത്താവ് ഗല്ലണ്ണയുമാണ് റെനിഗുണ്ട ടോൾ ബൂത്ത് ജീവനക്കാരനെ മർദിച്ചത്.

രംഗങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ചയാളുടെ മൊബൈൽ ഫോൺ എംഎൽഎയുടെ ഭർത്താവ് എറിഞ്ഞുടച്ചു. എംഎൽഎയുടെ സുരക്ഷാ ജീവനക്കാരും ടോൾബുത്ത് ജീവനക്കാരനെ ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. അസഭ്യം പറഞ്ഞതുകൊണ്ടാണ് ജീവനക്കാരനെ മർദിച്ചതെന്നാണ് എംഎൽഎ ബി ശോഭയുടെ വാദം.