ഓണത്തിരക്ക് കുറയ്‍ക്കാൻ പ്രത്യേക ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മാവേലി ബസുകളാണ് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നത്.

ഓണത്തിരക്ക് കുറയ്‍ക്കാൻ പ്രത്യേക ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മാവേലി ബസുകളാണ് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നത്.

ബംഗളൂരു, മൈസൂര്‍, കോയമ്പത്തൂര്‍, ചെന്നൈ എന്നിവടങ്ങളില്‍ നിന്നാണ് പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തുന്നത്. നിലവിലെ സര്‍വീസുകള്‍ക്ക് പുറമേ 1000 സര്‍വിസുകളാണ് കേരളത്തില്‍ നിന്നും തിരിച്ചും സര്‍വീസ് നടത്തുക. ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയായിരിക്കും പ്രത്യേകം സര്‍വീസ് നടത്തുക. ചെന്നൈയിലേക്ക് കുടുതല്‍ പെര്‍മിറ്റുകള്‍ ലഭ്യമാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഓണ്‍ലൈനിലൂടെ സീറ്റ് റിസര്‍വ് ചെയ്യാനുള്ള സൌകര്യവും ലഭ്യമാണ്.