Asianet News MalayalamAsianet News Malayalam

ഈ ബൈക്കപകടം വേദനപ്പിക്കുന്നതും അമ്പരപ്പിക്കുന്നതും എങ്ങനൊക്കെയാണ്..?!

ശരാശരി 11 പേർ നിത്യേന നിരത്തുകളിൽ കൊല്ലപ്പെടുന്നു. ഇതിൽ 50 ശതമാനത്തോളവും ഇരുചക്ര വാഹന അപകടങ്ങളിലാണ് സംഭവിക്കുന്നത്. കൂടാതെ ഏകദേശം നൂറ്റമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ദുരന്തങ്ങളില്‍ ചിലത് നമ്മെ വേദനിപ്പിക്കുന്നതിനൊപ്പം അമ്പരപ്പിക്കുകയും ചെയ്യും. 

Mother And Son Killed In Bike Accident
Author
Trivandrum, First Published Dec 22, 2018, 12:20 PM IST

Mother And Son Killed In Bike Accident

ദിനംപ്രതി ഏകദേശം നൂറോളം വാഹനാപകടങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അപകടങ്ങളിൽപ്പെടുന്നതിലേറെയും ഇരുചക്ര വാഹനയാത്രക്കാരാണ്. ശരാശരി 11 പേർ നിത്യേന നിരത്തുകളിൽ കൊല്ലപ്പെടുന്നു. ഇതിൽ 50 ശതമാനത്തോളവും ഇരുചക്ര വാഹന അപകടങ്ങളിലാണ് സംഭവിക്കുന്നത്. കൂടാതെ ഏകദേശം നൂറ്റമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്യുന്നുണ്ട്.

ഇത്തരം ദുരന്തങ്ങളില്‍ ചിലത് നമ്മെ വേദനിപ്പിക്കുന്നതിനൊപ്പം അമ്പരപ്പിക്കുകയും ചെയ്യും. അത്തരമൊരു സംഭവമാണ് ഇനി പറയുന്നത്. ബൈക്കപകടത്തില്‍  മകന്‍റ ജീവന്‍ നഷ്‍ടപ്പെട്ടതിന്‍റെ നഷ്ടപരിഹാരം വാങ്ങാന്‍ പോയ ഒരമ്മയുടെ ജീവന്‍ മറ്റൊരു ബൈക്കപകടം അപഹരിച്ചിരിക്കുന്നു. കൊല്ലം അഞ്ചാലുംമൂടിനടുത്ത് കഴിഞ്ഞ ദിവസമായിരുന്നു ആ ഞെട്ടിപ്പിക്കുന്ന സംഭവം. പെരിനാട് വില്ലേജ് ജങ്‌ഷന്‌ സമീപം ചിറയിൽ വടക്കതിൽ സുരേഷ്‌കുമാറിന്റെ ഭാര്യ സതി (49) ആണ് മരിച്ചത്. 

നാടിനെ നടുക്കിയ ആ ദുരന്തം ഇങ്ങനെ. സതി - സുരേഷ് കുമാര്‍ ദമ്പതികളുടെ മകൻ റനിൽകുമാർ നാലുവർഷം മുമ്പുണ്ടായ ഒരു ബൈക്കപകടത്തിൽ മരിച്ചിരുന്നു. അവസാനവർഷ എം.ബി.ബി.എസ്. വിദ്യാർഥിയായിരുന്ന റനില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ തിരുവനന്തപുരം പള്ളിപ്പുറത്തു വച്ചായിരുന്നു അപകടം. 

ഏറെക്കാലത്തിനു ശേഷം ഇതിനുള്ള നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡു വാങ്ങാൻ സുരേഷ്‌കുമാറും സതിയും ആറ്റിങ്ങലിൽ പോയി. സ്‍കൂട്ടറിലായിരുന്നു യാത്ര. പണം  വാങ്ങി മടങ്ങിവരുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‍കൂട്ടര്‍ നാവായിക്കുളത്തു വച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം.  ഗുരുതര പരിക്കേറ്റ സതി ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.  അപകടത്തില്‍ സുരേഷ്‌കുമാര്‍ നിസാര പിരക്കുകളോടെ രക്ഷപ്പെട്ടു. 

ദുരന്തങ്ങളുടെ സമാനതയില്‍ അമ്പരക്കുമ്പോഴും വേദനിക്കുമ്പോഴുമൊക്കെ ബൈക്ക് യാത്രക്കിടെ നമ്മള്‍ മറന്നുപോകുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അപകടങ്ങളെപ്പറ്റി പറയുമ്പോള്‍ ചിലരെങ്കിലും ചോദിക്കും നമ്മള്‍ മാത്രം ശ്രദ്ധിച്ചിട്ട് എന്താണ് കാര്യം എന്ന്. നമ്മളെ നമ്മള്‍ പോലും ശ്രദ്ധിക്കുന്നില്ലെങ്കില്‍ പിന്നെ ആരാണ് സൂക്ഷിക്കുക. അപ്പോള്‍ നമ്മള്‍ തന്നെ പരമാവധി സൂക്ഷിക്കുക. ബൈക്ക് യാത്രക്കിടെ ഇനി പറയുന്ന കാര്യങ്ങള്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ബൈക്കപകടങ്ങളില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം അല്‍പ്പമെങ്കിലും കുറയക്കാം. 

1. അമിത വേഗത
ബൈക്ക് എപ്പോഴും  40 മുതല്‍ 50 കിമീ വരെ വേഗത്തിലോടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. അതുപോലെ പരിചിതമല്ലാത്ത വഴികളിൽ അധികം വേഗമെടുക്കരുത്. വലിയ ഗട്ടറും ഹമ്പുമൊക്കെ ഏതുറോഡിലും പ്രതീക്ഷിക്കാം. റോഡിൻറെ എഡ്ജ് എപ്പോഴും അപകടകരമാണ്. ഇതിലിലൂടെ ഓടിച്ചുകയറ്റുമ്പോൾ ബാലൻസ് നഷ്ടമാകാതെ സൂക്ഷിക്കുക. പെട്ടെന്നുള്ള വേഗമെടുക്കലും സഡൻബ്രേക്കിങ്ങും ഒഴിവാക്കുക. റോഡിൻറെ ദൂരക്കാഴ്ച കിട്ടുന്ന സ്ഥലങ്ങളിൽ മാത്രം വേഗമെടുക്കുക. കുറച്ച് ദൂരത്തേക്കേ റോഡ് കാണാനാവുന്നുള്ളൂവെങ്കിൽ കുറഞ്ഞ വേഗത്തിൽ പോകുക.

2. ഓവർടേക്ക് ചെയ്യുമ്പോൾ
ബൈക്കപകടങ്ങളിലേറെയും നടക്കുന്നത് ഓവർടേക്കിങ് സമയത്താണെന്നതാണ് സത്യം. വളവ്, സീബ്രാക്രോസിങ്, കയറ്റം എന്നീ സാഹചര്യങ്ങളിൽ ഓവർടേക്കിങ് ഒഴിവാക്കുക. നിശ്ചിത സമയം കൊണ്ട് കടന്നുപോകാമെന്നു ഉറപ്പുള്ള അവസരങ്ങളിൽ മാത്രം ഓവർടേക്കുചെയ്യുക. 

Mother And Son Killed In Bike Accident

3. ബസിനെ സൂക്ഷിക്കുക
സ്റ്റോപ്പിൽ നിർത്തിയശേഷം മുന്നോട്ടെടുക്കുമ്പോൾ വലത്തേക്ക് വെട്ടിക്കുന്നസ്വഭാവം മിക്ക ബല് ഡ്രൈവർമാർക്കുണ്ട്. ഇതു മുന്നിൽ കണ്ടു അൽപ്പം അകലം പാലിച്ചു ബൈക്ക് ഓവർടേക്കുചെയ്യുക. അതുപോലെ ബസ്, ലോറി എന്നിവയുടെ വശം ചേർന്ന് നീങ്ങരുത്. വലുപ്പം കുറവായതിനാൽ ഇരുചക്രവാഹനങ്ങൾ വലിയ വണ്ടിക്കാരുടെ ശ്രദ്ധയിൽ പെട്ടെന്നു വരില്ല. ഒന്നുകിൽ ഓവർടേക്ക് ചെയ്തുപോവുക. അല്ലാത്ത പക്ഷം പിന്നാലെ നീങ്ങുക. ഓവർടേക്ക് ചെയ്യുമ്പോൾ ഹോൺ അടിച്ചും ഹെഡ്ലൈറ്റ് പ്രകാശിപ്പിച്ചുമൊക്കെ സൂചന നൽകുക

4. തൊട്ടുചേർന്നു പോവരുത്
ബസുകളുടെ, പ്രത്യേകിച്ച് കെഎസ്ആർടിസിയുടെ, ടിപ്പർ ലോറികളുടെയും തൊട്ടുപിന്നാലെയുള്ള യാത്ര ഒഴിവാക്കുക. പലപ്പോഴും അവയുടെ ബ്രേക്ക് ലൈറ്റുകളും ഇൻഡിക്കേറ്ററുകളും പ്രവർത്തനക്ഷമമല്ലാത്തതിനാൽ അടുത്ത നീക്കമെന്തെന്നു മനസ്സിലാവാതെ പോകും. ബ്രേക്ക് ചവിട്ടിയാൽ നിൽക്കാനാവശ്യമായ അകലം പാലിച്ചു നീങ്ങുക.

Mother And Son Killed In Bike Accident

5. ഹെൽമെറ്റ് നിർബന്ധം
ഇരുചക്രവാഹനാപകടങ്ങളിലെ മരണസാധ്യത 29 ശതമാനം കുറയ്ക്കാൻ ഹെൽമെറ്റുകൾക്കു കഴിയും. തലയ്ക്കു ഗുരുതരമായി പരുക്കേൽക്കാനുള്ള സാധ്യത 67 ശതമാനം ഇതില്ലാതാക്കും. പൊലീസ് പിടിക്കാതിരിക്കാന്‍ ഹെൽമെറ്റ് വെറുതെ തലയിൽ കമിഴ്ത്തിയാൽ പോരാ. സ്ട്രാപ്പുകൾ ശരിയായി ലോക്കിടുക. 

6. വളവ് വീശുമ്പോൾ
സ്കൂട്ടറുകൾക്ക് ചെറിയ ടയറുകളായതിനാൽ ഉയർന്ന വേഗത്തിൽ വളവുകൾ വേണ്ടതുപോലെ തിരിഞ്ഞുകിട്ടില്ല. വേഗം കുറച്ചുമാത്രം വളവുകൾ വീശുക. റോഡിലെ വളവുകളുടെ സ്വഭാവം കാണിക്കുന്ന സൈൻ ബോർഡുകൾ ശ്രദ്ധിക്കുക പ്രത്യേകം ശ്രദ്ധിക്കണം.

7. ഇന്‍ഡിക്കേറ്ററുകള്‍
ഏതെങ്കിലും വശത്തേക്കു തിരിയുമ്പോൾ ടേൺ ഇൻഡിക്കേറ്ററുകൾ കൃത്യമായി ഇടണം. ഉപയോഗശേഷം ടേൺ ഇൻഡിക്കേറ്ററുകൾ നിർത്താൻ ഓർമിക്കുക. ഇൻഡിക്കേറ്ററിനൊപ്പം ബസർ ഫിറ്റ് ചെയ്താൽ ഇൻഡിക്കേറ്റർ ഓണാണെന്ന് ശബ്ദത്തിലൂടെ തിരിച്ചറിയാം. 

Mother And Son Killed In Bike Accident

8. സൈഡ് സ്റ്റാന്‍ഡ്
ടൂ വീലറുകളിൽ കയറിയാലുടൻ സൈഡ് സ്റ്റാൻഡ് നീക്കാൻ ശ്രദ്ധിക്കുക. പലപ്പോഴും ശരിയായി നിവർക്കാത്തസൈഡ് സ്റ്റാൻഡ് അപകടമുണ്ടാക്കാറുണ്ട്. 

9. ഇടവഴികള്‍
തിരക്കുള്ള സമയങ്ങളിൽ താരതമ്യേന ഗതാഗതം കുറഞ്ഞ ഇടവഴികൾ തിരഞ്ഞെടുക്കുക.

10. റോഡരികിലെ വാഹനങ്ങളുടെ ഡോറുകള്‍
റോഡരികിൽ പാർക്കുചെയ്തിരിക്കുന്ന വാഹനങ്ങളോടു ചേർന്ന് ബൈക്ക് ഓടിക്കരുത്. ആരെങ്കിലുംപുറത്തിറങ്ങാനായി ഡോറുതുറന്നാൽഅകടമുണ്ടാകും. ഇത്തരം അരപകടങ്ങല്‍ അടുത്തകാലത്തായി പതിവാണ്.

11. ഓവർലോഡ് പാടില്ല
രണ്ടു പേർക്കു യാത്ര ചെയ്യാനുള്ള വാഹനമാണ് ടൂവിലർ. യാതൊരു കാരണവശാലും അതിലേറെ ആളുകളെ കയറ്റരുത്.

12. ക്രാഷ് ഗാര്‍ഡ്, സാരി ഗാര്‍ഡ്
ബൈക്കുകൾക്ക് നിർബന്ധമായും ക്രാഷ് ഗാർഡ്, സാരി ഗാർഡ് എന്നിവയുണ്ടായിരിക്കണം. സാരിത്തലപ്പ്, ചുരിദാർ ഷോൾ എന്നിവ ചക്രത്തിൽ കുടുങ്ങാതെ ഒതുക്കി വയ്ക്കണം. ഇരുവശത്തേക്കും കാലിട്ടിരിക്കുന്നതാണ്കൂടുതൽ റൈഡിങ് ബാലൻസ് നൽകുക.

Mother And Son Killed In Bike Accident

13. തലങ്ങും വിലങ്ങും ഓടിക്കരുത്
അങ്ങോട്ടുമിങ്ങോട്ടും വെട്ടിച്ചു ബൈക്കോടിക്കുന്നത് ഒഴിവാക്കണം. പിന്നിൽ വരുന്നവരുടെ കണക്കുകൂട്ടലുകൾക്കു വിപരീതമാണ് നിങ്ങളുടെ പ്രതീകരണമെങ്കിൽ അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിങ്ങും പൂർണമായി ഒഴിവാക്കണം.

14. പട്ടികളെ സൂക്ഷിക്കുക
നായയോ പൂച്ചയോ റോഡ് മുറിച്ചുകടക്കുന്നതായി കണ്ടാൽ ബൈക്ക് നിർത്തി കടത്തിവിടുക. റോഡരികിലൂടെ നടന്നുപോകുന്ന നായയെും ശ്രദ്ധിക്കണം അപ്രതീക്ഷിതമായി അവ റോഡിലേക്ക് കയറും. 

Mother And Son Killed In Bike Accident

15. ഈ റോഡുകള്‍ ശ്രദ്ധിക്കുക
മണൽ, മെറ്റൽ, ചെളി എന്നിവയിലൂടെ, കൂടുതൽ ഗ്രിപ്പ് നൽകുന്ന ഫസ്റ്റ്, സെക്കൻഡ് ഗീയറുകളിൽ സാവധാനംഓടിക്കുക.  പരിചിതമല്ലാത്ത വഴികളിൽ അധികം വേഗമെടുക്കരുത്. വലിയ ഗട്ടറും ഹമ്പുമൊക്കെ ഏതുറോഡിലും പ്രതീക്ഷിക്കാം. റോഡിൻറെ എഡ്ജ് എപ്പോഴും അപകടകരമാണ്. ഇതിലിലൂടെ ഓടിച്ചുകയറ്റുമ്പോൾ ബാലൻസ് നഷ്ടമാകാതെ സൂക്ഷിക്കുക.

16. സഡൻബ്രേക്ക് ഒഴിവാക്കുക
ടയറിൻറെ ചലനം ഒറ്റയടിക്കു പൂർണമായി നിലയ്ക്കും വിധം ബ്രേക്കിടുന്നത് സ്കിഡ് ചെയ്ത് ബൈക്ക് പാളി മറിയാനിടയാകും. മുന്നിലുള്ള വാഹനങ്ങളോട് ശരിയായി അകലം പാലിക്കുക. ഇതുവഴി സഡൻബ്രേക്കിങ് ഒഴിവാക്കാം. ബ്രേക്ക് പ്രയോഗിക്കുന്നതിനൊപ്പം ഗീയർ ഡൗൺചെയ്യുക. സഡൻബ്രേക്കിടുമ്പോൾ ബൈക്ക് പാളിമറിയുന്ന് ഇതിലൂടെ ഒഴിവാക്കാം.

17. പിന്നിൽ ആളുള്ളപ്പോൾ
പിന്‍ സീറ്റിലിരിക്കുന്നവരോട് കഴിവതും ചേർന്നിരിക്കാൻ പറയുക. അങ്ങോട്ടുമിങ്ങോട്ടും അനങ്ങും മുമ്പ് അക്കാര്യം അറിയിക്കാനും അവരോട് നിർദേശിക്കുക. പിന്‍ സീറ്റ് യാത്രികർ അമിതമായി വർത്തമാനം പറയുന്നതും ബൈക്കോടിക്കുന്നയാളിൻറെ ശ്രദ്ധ കുറയ്ക്കാൻ കാരണമാകും.

18. റിയര്‍ വ്യൂ ശ്രദ്ധിക്കുക
 പിന്നിലുള്ള വാഹനങ്ങളെ വ്യക്തമായി കാണാനാവും വിധം മിററുകൾ ക്രമീകരിക്കുക.ഇടയ്ക്കിടെ റിയർവ്യൂ മിററുകളിൽ ശ്രദ്ധിച്ച് പിന്നിലെ ട്രാഫിക് വിലയിരുത്തണം.

19.  റോഡ് എല്ലാവരുടേതുമാണ്
റോഡിൻറെ മധ്യഭാഗത്തുകൂടി ബൈക്കോടിക്കുന്ന ദുശ്ശീലം നീക്കുക. മറ്റു വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നത് നമ്മുടെ കഴിവുകേടുകൊണ്ടാണെന്നു കരുതരുത്. 

20. സിഗന്ലുകള്‍
ട്രാഫിക് സിഗ്നലുകളിൽ മഞ്ഞ ലൈറ്റ് തെളിയുമ്പോൾ ഒരുകാരണവശാലും കടന്നുപോകാൻ ശ്രമിക്കരുത്. സിഗ്നലിലെ കൗണ്ട് ഡൗൺ 10 ൽ താഴെ കണ്ടാലുടൻ വേഗം കുറയ്ക്കുക.

21. മൊബൈൽ ഫോണ്‍
ബൈക്കോടിക്കുമ്പോള്‍ ഒരുകാരണവശാലും മൊബൈല്‍ ഉപയോഗിക്കരുത്. റോഡരികിലേക്ക് ബൈക്ക് ഒതുക്കി മാത്രം ഫോണിൽ സംസാരിക്കുക. 

Mother And Son Killed In Bike Accident
 

Follow Us:
Download App:
  • android
  • ios