മോട്ടാര്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ട 20 സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍ ലഭ്യമാകും. ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

തിരുവനന്തപുരം: മോട്ടാര്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ട 20 സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍ ലഭ്യമാകും. ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍ടിഎ ഓഫീസുകളില്‍ അരുതാത്ത രീതിയില്‍ പല കാര്യങ്ങളും നടക്കുന്നുണ്ടെന്ന പരാതി വ്യാപകമാണെന്നും ഈ പ്രവണതയ്ക്ക് പരിഹാരം കാണുന്നതിനാണ് കൂടുതല്‍ സര്‍വീസുകള്‍ ഓണ്‍ലൈനാക്കുന്നതെന്ന് തൃപ്രയാര്‍ സബ് ആര്‍.ടി.എ. ഓഫീസ് ഉദ്ഘാടനം ചെയ്‍തു കൊണ്ട് മന്ത്രി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ജോലിഭാരം കൂടുതലാണെന്ന ജീവനക്കാരുടെ പരാതി കണക്കിലെടുത്ത് കൂടുതല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ തുറക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തില്‍ വാഹന പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും വാഹന നിയമങ്ങള്‍ ലംഘിക്കുന്നവരില്‍നിന്ന് കനത്തപിഴ ഈടാക്കാനാണ് തീരുമാനമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.