മോട്ടോര്‍വാഹന വകുപ്പിന്റെ നിശ്ചിതഫീസുകള്‍ക്കൊപ്പമുള്ള സര്‍വീസ് നിരക്ക് (യൂസര്‍ ഫീ) കൂട്ടിയതായി റിപ്പോര്‍ട്ട്.

തിരുവനന്തപുരം: മോട്ടോര്‍വാഹന വകുപ്പിന്റെ നിശ്ചിതഫീസുകള്‍ക്കൊപ്പമുള്ള സര്‍വീസ് നിരക്ക് (യൂസര്‍ ഫീ) കൂട്ടിയതായി റിപ്പോര്‍ട്ട്. അഞ്ചുശതമാനമാണ് വര്‍ദ്ധപ്പിച്ചത്. മാതൃഭൂമിയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2006-ല്‍ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സേവനത്തിനായി കൊണ്ടുവന്നതാണ് സര്‍വീസ് നിരക്ക്. 

പുതുക്കിയ നിരക്കുകള്‍ ചുവടെ (ബ്രായ്ക്കറ്റില്‍ പഴയനിരക്ക്)

ലൈസന്‍സ്

* പുതുക്കിയതും പഴയതും 525 (500)
ലേണേഴ്‌സ് ലൈസന്‍സ് 55 (50)
ലേണേഴ്‌സ് ലൈസന്‍സ് പുതുക്കല്‍ 25 (20)
ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍ 55 (50)
വിലാസം മാറ്റല്‍ 55 (50)
ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് 55 (50)
ബാഡ്ജ് നല്‍കല്‍ 55 (50)
ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് 210 (200)
കണ്ടക്ടര്‍ ലൈസന്‍സ്

കണ്ടക്ടര്‍ ലൈസന്‍സ് നല്‍കുന്നതും പുതുക്കല്‍, വിലാസം മാറ്റല്‍, ബാഡ്ജ്, ഡ്യുപ്ലിക്കേറ്റ് 55 (50)
രജിസ്‌ട്രേഷന്‍

മോട്ടോര്‍ സൈക്കിള്‍ 55 (50)
ലൈറ്റ് മോട്ടോര്‍വെഹിക്കള്‍ 105 (100)
മീഡിയം മോട്ടോര്‍ വെഹിക്കിള്‍ 160 (150)
ഹെവിമോട്ടോര്‍ വെഹിക്കിള്‍ 210 (200)
താത്കാലിക രജിസ്‌ട്രേഷന്‍ 55 (50)
ഉടമസ്ഥത മാറ്റല്‍

മോട്ടോര്‍ സൈക്കിള്‍ 30 (25)
ലൈറ്റ് മോട്ടോര്‍വെഹിക്കിള്‍ 55 (50)
മീഡിയം മോട്ടോര്‍വെഹിക്കിള്‍ 105 (100)
ഹെവി മോട്ടോര്‍ വെഹിക്കിള്‍ 160 (150)
രജിസ്‌ട്രേഷന്‍ പുതുക്കല്‍

മോട്ടോര്‍ സൈക്കിള്‍ 55 (50)
മോട്ടോര്‍ കാര്‍ 105 (100)
ഡ്യൂപ്ലിക്കേറ്റ് 80 (75)
എന്‍.ഒ.സി. 55 (50)
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ 105 (100)
മീഡിയം മോട്ടോര്‍വെഹിക്കിള്‍ 160 (150)
ഹെവി മോട്ടോര്‍വെഹിക്കിള്‍ 210 (200)
ഓട്ടോറിക്ഷ 55 (50)
മറ്റുള്ളവ 55 (50)
പുകപരിശോധന 1050 (1000)
പെര്‍മിറ്റ് നല്‍കല്‍

ഓട്ടോറിക്ഷ 55 (50)
ലൈറ്റ് മോട്ടോര്‍വെഹിക്കിള്‍ 160 (150)
മീഡിയം മോട്ടോര്‍വെഹിക്കിള്‍ 315 (300)
ഹെവി മോട്ടോര്‍വെഹിക്കിള്‍ 420 (400)
താത്കാലിക പെര്‍മിറ്റുകള്‍ 105 (100)
സെ്‌പെഷ്യല്‍ പെര്‍മിറ്റ് 105 (100)
കൗണ്ടര്‍ സിഗ്‌നേച്ചര്‍ 525 (500)