ഓടുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി ഡാന്‍സ് കളിക്കുന്ന പുതിയ വീഡിയോ ചലഞ്ചിനെതിരെ മുംബൈ പൊലീസും. 

ഓടുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി ഡാന്‍സ് കളിക്കുന്ന പുതിയ വീഡിയോ ചലഞ്ചിനെതിരെ മുംബൈ പൊലീസും. നടുറോഡിലെ ഡാൻസ്, നർത്തകരുടെ ജീവന് മാത്രമല്ല മറ്റുള്ളവരുടെ ജീവൻ കൂടി അപകടപ്പെടുത്തുന്നുണ്ടെന്നാണ് മുംബൈ പൊലീസ് പറയുന്നത്. അതുകൊണ്ടു തന്നെ ഇനിയിതു തുടർന്നാൽ ശരിക്കുള്ള മ്യൂസിക്കിനെ നേരിടാൻ തയാറാകൂ എന്നും മുംബൈ പോലീസ് ട്വീറ്റ് ചെയ്തു കഴിഞ്ഞജൂണ്‍ 29ന് ഷിഗ്ഗി എന്നയാള്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെയായിരുന്നു കികി ഡാന്‍സ് ചലഞ്ചിന് തുടക്കം. കനേഡിയന്‍ ഹിപ്പ് ഹോപ്പ് താരം ഡ്രേക്കിന്റെ സൂപ്പര്‍ഹിറ്റ് ഗാനമായ ഇന്‍ മൈ ഫീലിങ്സ് എന്ന ഗാനത്തിന് ചുവടുവെക്കുന്നതാണ് ചലഞ്ച്. പതിയെ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പുറത്തുചാടുകയും കാറിന്റെ വാതില്‍ തുറന്നിട്ട് പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതുമാണ് കികി ചലഞ്ച്. ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രധാനമായും ഇത്തരം ചലഞ്ച് വീഡിയോകള്‍ പ്രചരിക്കുന്നത്.

Scroll to load tweet…

കാറിന് പുറത്തു ചാടിയവരില്‍ ചിലര്‍ ഭംഗിയായി വെല്ലുവിളി പൂര്‍ത്തിയാക്കിയെങ്കിലും ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരക്കേറിയ നഗരങ്ങളില്‍ കാറിന് പുറത്തിറങ്ങി നൃത്തം ചെയ്തതും ഇത് മറ്റ് യാത്രക്കാരെ കൂടി പ്രശ്നത്തിലാക്കിയതും കൂടിയായപ്പോള്‍ സംഗതി ഗുരുതരമായി. ഗള്‍ഫ് രാജ്യങ്ങളിലും കികി വ്യാപകമാകുകയാണ്. ഈ ചലഞ്ചിന്റെ പേരില്‍ യുഎഇയില്‍ മൂന്ന് പേര്‍ പോലീസ് പിടിയിലായിരുന്നു. വിവിധ രാജ്യങ്ങളിലെ പൊലീസ് കികി ഡാന്ർസിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.