ദില്ലി: നിരത്തിലെത്തുംമുമ്പു തന്നെ തരംഗമായ മാരുതിയുടെ പുത്തൻ ‘സ്വിഫ്റ്റ് ഔദ്യോഗികമായി പുറത്തിറക്കി. ഡ‍ല്‍ഹി ഓട്ടോ എക്സ്പോയിലാണ് സ്വിഫ്റ്റിന്റെ പരിഷ്കകരിച്ച പതിപ്പ് പുറത്തിറക്കിയത്. ഹാച്ച് ബാക്ക് മോഡലിന് 4.99 ലക്ഷം രൂപ മുതല്‍ 7.96 ലക്ഷം രൂപ വരെയാണ് ഡല്‍ഹി എക്സ് ഷോറൂം വില. 12 വേരിയന്റുകളിലായി ആറ് നിറങ്ങളിലും പുതിയ സ്വിഫ്റ്റ് ലഭ്യമാകും.

ജനുവരിയില്‍ ബുക്കിംഗ് തുടങ്ങിയ പുത്തൻ ‘സ്വിഫ്റ്റ്’ ലഭിക്കാൻ ആറു മുതൽ എട്ട് ആഴ്ച വരെ കാത്തിരിക്കേണ്ടി വരും. പുതിയ ‘സ്വിഫ്റ്റ്’ സ്വന്തമാക്കാനെത്തുന്നവരുടെ തിരക്ക് പരിഗണിക്കുമ്പോൾ കാറിനുള്ള കാത്തിരിപ്പ് നാലു മാസം വരെ നീണ്ടാലും അത്ഭുതപ്പെടാനില്ല.പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്ക് പുറമെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷ(എഎംടി)നുള്ള വകഭേദവും ലഭ്യമാണ്.