Asianet News Malayalam

ഈ നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനങ്ങള്‍ക്ക് ഇനി നിരത്തിലിറങ്ങാനാവില്ല!

2019 ഏ​പ്രി​ൽ മു​ത​ൽ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ പു​തി​യ വാ​ഹ​ന​ങ്ങ​ൾ​ക്കും അ​തി​സു​ര​ക്ഷ ന​മ്പ​ർ ​പ്ലേ​റ്റു​ക​ൾ (എ​ച്ച്. എ​സ്.​ആ​ർ.​പി)  കേന്ദ്ര സ​ർ​ക്കാ​ർ നി​ർ​ബ​ന്ധ​മാ​ക്കി. ഇ​തു​ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര റോ​ഡ്​ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം പുതിയ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. ​ 

New Order For High Security Number Plates To All New Vehicles
Author
Delhi, First Published Dec 7, 2018, 4:43 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: 2019 ഏ​പ്രി​ൽ മു​ത​ൽ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ പു​തി​യ വാ​ഹ​ന​ങ്ങ​ൾ​ക്കും അ​തി​സു​ര​ക്ഷ ന​മ്പ​ർ ​പ്ലേ​റ്റു​ക​ൾ (എ​ച്ച്. എ​സ്.​ആ​ർ.​പി)  കേന്ദ്ര സ​ർ​ക്കാ​ർ നി​ർ​ബ​ന്ധ​മാ​ക്കി. ഇ​തു​ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര റോ​ഡ്​ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം പുതിയ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. ​ കേ​ന്ദ്ര മോട്ടോർ വാ​ഹ​ന ച​ട്ടം 2018 ഭേ​ദ​ഗ​തി വ​രു​ത്തിയാണ് പുതിയ ഉത്തരവിറക്കിയത്. ഇതനുസരിച്ച് വാ​ഹ​നം ഷോ​റൂ​മി​ൽ​നി​ന്നു പു​റ​ത്തി​റ​ക്കു​മ്പോൾ​ത​ന്നെ ഹോളോഗ്രാം പതിപ്പിച്ച അ​തി​സു​ര​ക്ഷ ന​മ്പ​ർ ​പ്ലേ​റ്റു​ക​ൾ നിര്‍മ്മാതാക്കള്‍ ഘ​ടി​പ്പി​ച്ചു ന​ൽ​ക​ണം.

ഒപ്പം  തേ​ർ​ഡ്​ ര​ജി​സ്​​​​ട്രേ​ഷ​ൻ മാ​ർ​ക്ക്, വാ​ഹ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ധ​നം ഏ​തെ​ന്ന്​ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള നി​റം എ​ന്നി​വ​യും ന​മ്പ​ർ ​​പ്ലേ​റ്റി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.  അ​ലു​മി​നി​യം പ്ലേ​റ്റി​ല്‍ ക്രോ​മി​യം ഉ​പ​യോ​ഗി​ച്ച് ഹോ​ളോ​ഗ്രാ​ഫ് രീ​തി​യി​ല്‍ അ​ക്ക​ങ്ങ​ള്‍ എ​ഴു​തി​യാ​ണ് അ​തി​സു​ര​ക്ഷാ ന​മ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത്. ഓ​രോ വാ​ഹ​ന​ത്തി​നും വ്യ​ത്യ​സ്ത കോ​ഡു​ക​ള്‍ ലേ​സ​ര്‍വി​ദ്യ ഉ​പ​യോ​ഗി​ച്ച് ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ ഘ​ടി​പ്പി​ക്കും. വാ​ഹ​ന​ത്തിന്‍റെ എ​ൻ​ജി​ൻ ന​മ്പ​റ​ട​ക്കം എ​ല്ലാ വി​വ​ര​ങ്ങ​ളും കോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കും. പുതിയ സംവിധാനത്തിലൂടെ വ്യാ​ജ ന​മ്പ​ർ ​പ്ലേ​റ്റുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയാനും വാഹന മോ​ഷ​ണ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ക​ഴി​യും. ന​മ്പ​ർ​​​ പ്ലേ​റ്റ്​ അ​ഴി​ച്ചു​മാ​റ്റാ​​നോ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നോ ശ്ര​മി​ച്ചാ​ൽ ഉ​പയോ​ഗ​​​ ശൂ​ന്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ്​ ഇതിന്‍റെ നി​ർ​മാ​ണം.

വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ നമ്പര്‍, എന്‍ജിന്‍, ഷാസി നമ്പറുകള്‍ എന്നിവ രേഖപ്പെടുത്തിയ സ്റ്റിക്കറും വാഹനങ്ങളുടെ മുന്‍വശത്തെ ഗ്ലാസില്‍ സ്ഥാപിക്കും. ഇത് ഇളക്കിമാറ്റാനോ തിരുത്താനോ സാധിക്കില്ല. അതുപോലെതന്നെ സക്രൂവിനു പകരം ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന റിവെറ്റ് തറച്ചാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുക. ഈ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉത്തരവാദിത്വം വാഹനനിര്‍മ്മാതാക്കള്‍ക്കാണ്. നമ്പര്‍ പ്ലേറ്റ് നിര്‍മ്മിക്കാന്‍ അംഗീകാരമുള്ള ഏജന്‍സിയെ വാഹനനിര്‍മ്മാതാവിന് ഏര്‍പ്പെടുത്താം.  പുതിയ സംവിധാനം പ്രാബല്യത്തിലാവുന്നതോടെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് ഏകീകൃത സ്വഭാവം നിലവില്‍ വരും. 

എന്നാല്‍ പഴയ വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല. പൊതു, സ്വകാര്യ, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇപ്പോഴുള്ള നമ്പര്‍പ്ലേറ്റ് നിറങ്ങള്‍തന്നെ തുടരും. അതേസമയം പഴയ വാഹനങ്ങള്‍ക്ക്  അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വേണമെന്നുള്ളവര്‍ക്ക് അത് ഘടിപ്പിക്കുന്നതില്‍ തടസ്സമില്ല. 2001 സെപ്റ്റംബറില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ്  ഏര്‍പ്പെടുത്താന്‍ നിയമഭേദഗതി നടത്തിയിരുന്നു. എന്നാല്‍ നി​ല​വി​ൽ ദില്ലി, ഗു​ജ​റാ​ത്ത്, ബം​ഗാ​ൾ, അ​സം, മ​ധ്യ​പ്ര​ദേ​ശ് തു​ട​ങ്ങി​യ ചി​ല  സം​സ്ഥാ​ന​ങ്ങ​ളി​ൽ മാത്രമാണ് പദ്ധതി നടപ്പിലായത്. സംസ്ഥാനത്ത് ഇതിന് പലതവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും ലേലത്തില്‍ പങ്കെടുത്ത കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം കോടതിയില്‍ എത്തിയതിനെത്തുടര്‍ന്ന് നടപടികള്‍ തടസ്സപ്പെടുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios