ആഡംബര വാഹനങ്ങളുടെ രാജാവാണ് റോള്‍സ് റോയ്‌സ്. കോടികള്‍ വിലയുള്ള വാഹന ഭീമന്‍. ഇങ്ങനെ കോടികള്‍ മുടക്കി ആശിച്ച് വാങ്ങിയ പുതിയ റോള്‍സ് റോയ്‌സ് അപകടത്തില്‍പ്പെട്ടാലോ?

ആഡംബര വാഹനങ്ങളുടെ രാജാവാണ് റോള്‍സ് റോയ്‌സ്. കോടികള്‍ വിലയുള്ള വാഹന ഭീമന്‍. ഇങ്ങനെ കോടികള്‍ മുടക്കി ആശിച്ച് വാങ്ങിയ പുതിയ റോള്‍സ് റോയ്‌സ് അപകടത്തില്‍പ്പെട്ടാലോ? ഹൃദയഭേദകമായിരിക്കും അത്. അത്തരമൊരു അപകടത്തിന്‍റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഏഴു കോടിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മുംബൈ ജുഹൂവിലാണ് സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിയന്ത്രണവിട്ട പുത്തന്‍ റോള്‍സ് റോയ്‍സ് ഗോസ്റ്റ് റോഡരികിലെ ഫൂട്ട്പാത്തിലേക്ക് ഇടിച്ചുകയറകുകയായിരുന്നു. അപകടത്തില്‍ വാഹനത്തിന്‍ററെ ഫ്രണ്ട് ബംബറും മറ്റും തകര്‍ന്നിട്ടുണ്ട്. സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും കെട്ടിവലിച്ച് ട്രക്കിന് പിന്നില്‍ കയറ്റിയാണ് വാഹനം റോഡില്‍ നിന്ന് മാറ്റിയത്. പുതുച്ചേരി താത്കാലിക രജിസ്‌ട്രേഷനിലുള്ളതാണ് വാഹനം. അപകടത്തില്‍ ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.