Asianet News MalayalamAsianet News Malayalam

മൂന്നു മാസത്തിനകം പിഴയടച്ചില്ലെങ്കില്‍ അപകടത്തില്‍പ്പെട്ട വാഹനം ലേലം ചെയ്യും

അപകടത്തില്‍പ്പെടുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനങ്ങള്‍ വിട്ടുകിട്ടണമെങ്കില്‍ ഇനിമുതല്‍ നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവെയ്‌ക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് കേരള മോട്ടോര്‍വാഹനചട്ടത്തില്‍ ഭേദഗതിവരുത്തി വിജ്ഞാപനമിറങ്ങി. 

New rule for accident vehicles compensation
Author
Trivandrum, First Published Dec 1, 2018, 5:06 PM IST

തിരുവനന്തപുരം: അപകടത്തില്‍പ്പെടുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനങ്ങള്‍ വിട്ടുകിട്ടണമെങ്കില്‍ ഇനിമുതല്‍ നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവെയ്‌ക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് കേരള മോട്ടോര്‍വാഹനചട്ടത്തില്‍ ഭേദഗതിവരുത്തി വിജ്ഞാപനമിറങ്ങി. 

നിലവില്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ പരിശോധിച്ചശേഷം ഉടമയ്ക്ക് വിട്ടുകൊടുക്കുമായിരുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെങ്കിലും വാഹനം ഇതുവരെ വിട്ടുകിട്ടിയിരുന്നു. എന്നാല്‍ ഇനി മുതല്‍ ഈ രീതി മാറും. 

മൂന്നു മാസത്തിനകം  കോടതി നിശ്ചയിക്കുന്ന തുക കെട്ടിവെയ്ക്കാന്‍ ഉടമ തയ്യാറായില്ലെങ്കില്‍ വാഹനം കോടതി ലേലം ചെയ്യും. ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലിന് കൈമാറുന്ന ഈ തുക പിന്നീട് നഷ്ടപരിഹാരത്തിന് അര്‍ഹനായ വ്യക്തിക്ക് നല്‍കും. 

നഷ്ടപരിഹാരം വാഹന ഉടമയാണ് നല്‍കേണ്ടിയിരുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനം വിട്ടു നല്‍കിയാല്‍ ഇതിനേറെ കാലതാമസമുണ്ടാകുന്നു. വാഹനം വില്‍ക്കുകയോ കണ്ടെത്താന്‍പോലും കഴിയാത്ത അവസ്ഥയുമുണ്ടാകുമായിരുന്നു.  റവന്യൂറിക്കവറി ഉള്‍പ്പെടെയുള്ള നടപടികളിലേക്കാണ് ഇതു നയിച്ചിരുന്നത്. ഇതേത്തുടര്‍ന്നാണ് ചട്ടത്തില്‍ ഭേദഗതിവരുത്താന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios