ഏപ്രില്‍ ഒന്നുമുതല്‍ ബി എസ് ത്രി വാഹനങ്ങള്‍ വില്‍ക്കരുതെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ പുതിയ തന്ത്രം. ബൈക്കുകള്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്താണ് ഡീലര്‍മാര്‍ തന്ത്രം പയറ്റുന്നത്.
സംസ്ഥാനത്ത് വിറ്റുപോകാതിരുന്ന മുഴുവന്‍ വാഹനങ്ങളും ഡീലര്‍മാര്‍ സ്വന്തം പേരില്‍ താല്‍ക്കാലിക റജിസ്‌ട്രേഷന്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചെങ്കിലും ഷോറൂമില്‍ കെട്ടിക്കിടക്കുന്ന ബൈക്കുകള്‍ വിറ്റഴിയ്ക്കാനായിരുന്നില്ല. കനത്ത സാമ്പത്തിക നഷ്ടത്തെ മറികടക്കാനാണ് ഈ സ്റ്റോക്കുകള്‍ ഡീലര്‍മാര്‍ സ്വന്തം പേരിലും ജീവനക്കാരുടെ പേരിലും കൂട്ടത്തോടെ റജിസ്റ്റര്‍ ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍.
അവസാന രണ്ടുദിവസം മാത്രം സംസ്ഥാനത്ത് പന്ത്രണ്ടായിരത്തോളം ബിഎസ് ത്രി ഇരുചക്രവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടെന്നാണ് കണക്കുകള്‍.
സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ പിന്നീട് വിട്ടയക്കാമെന്നാണ് ഡീലര്‍മാരുടെ കണക്കു കൂട്ടല്‍.
