ടാറ്റാ മോട്ടോഴ്സിന്റേയും ഹിറ്റാച്ചി കണ്‍സ്ട്രക്ഷന്‍ മെഷിനറി കമ്പനിയുടേയും സംയുക്ത സംരംഭമായ ടാറ്റാ ഹിറ്റാച്ചിയുടെ പുതിയ മണ്ണുമാന്തി വിപണിയിലെത്തി. 

രാജ്യത്തെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രബലരായ ടാറ്റാ മോട്ടോഴ്സിന്റേയും ജപ്പാനിലെ ഹിറ്റാച്ചി കണ്‍സ്ട്രക്ഷന്‍ മെഷിനറി കമ്പനിയുടേയും സംയുക്ത സംരംഭമായ ടാറ്റാ ഹിറ്റാച്ചിയുടെ പുതിയ ബാക് ഹോ ലോഡര്‍ അഥവാ മണ്ണുമാന്തി വിപണിയിലെത്തി. 25.5 ലക്ഷം രൂപയാണ് ടാറ്റാ ഹിറ്റാച്ചി ഷിന്‍ റായി എന്ന പേരിലുള്ള വാഹനത്തിന്‍റെ വില 

കുറഞ്ഞ ആര്‍.പി.എമ്മില്‍ ഉയര്‍ന്ന ടോര്‍ക് ലഭ്യമാക്കുന്ന എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ജോലികള്‍ സുഗമമായി നിയന്ത്രിക്കാന്‍ വിശാലമായ എയര്‍കണ്ടീഷന്‍ഡ് കാബിന്‍, സമ്പൂര്‍ണ മെക്കാനിക്കല്‍ ഡ്രൈവ് ട്രെയിന്‍, ഇന്‍ ലൈന്‍-ഫ്യുവല്‍ ഇന്‍ജക്ഷന്‍ പമ്പ്, പ്രത്യേക വാറന്റി, സപ്പോര്‍ട്ട് പാക്കേജ്, കുറഞ്ഞ പ്രവര്‍ത്തന ചെലവ് എന്നിവയാണ് പ്രത്യേകതകള്‍.