തിരുവനന്തപുരം: ആദ്യം കണ്ടാല്‍ ആരായാലും ഒന്ന് നോക്കിപോകും. ഏതോ ആഢംബര മാളിലെ മുറിയാണോയെന്ന് തെറ്റിദ്ധരിക്കും. എന്നാല്‍ ഇതാണ് പുതിയ തിരുവനന്തപുരം ആര്‍ടിഒ ഓഫീസ്. 

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ അഞ്ചാം നിലയിലാണ് പുതിയ തിരുവനന്തപുരം ആര്‍ടിഒ ഓഫീസ് പ്രവര്‍ത്തനം തുടങ്ങുന്നത്. കിഴക്കേകോട്ട ട്രാന്‍സ്പോര്‍ട്ട് ഭവനില്‍ നിന്നാണ് തമ്പാനൂരിലെ കെഎസ്ആര്‍ടിസി ടെര്‍മിനലിലേക്ക് ആര്‍ടിഒ ഓഫീസ് മാറുന്നത്. 

വരുന്ന ബുധനാഴ്ച (27.2.2019) രാവിലെ 11 മണിക്ക് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യും. ഓഫീസ് മാറ്റം നടക്കുന്നതിനാല്‍ 25, 26, 27 തിയതികളില്‍ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍വ്വീസ് മാത്രമേ ഉണ്ടാകുകയൂവെന്ന് തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.