സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം നടപ്പാക്കുന്നതായി റിപ്പോര്‍ട്ട്. 

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം നടപ്പാക്കുന്നതായി റിപ്പോര്‍ട്ട്. കറുപ്പ് നിറത്തിലുള്ള പാന്റ്‌സും വെള്ള ഷര്‍ട്ടുമാണ് സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍ക്കുള്ള യൂണിഫോം എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എന്നാല്‍ ., വിനോദസഞ്ചാരം, എന്‍.സി.സി, പോലീസ്, എക്‌സൈസ്, സൈനികക്ഷേമം, ആഭ്യന്തരം എന്നീ വകുപ്പുകളിലുള്ളവര്‍ക്ക് ഈ നിര്‍ദേശം ബാധകമല്ലെന്നാണ് വിവരം. ഇവര്‍ക്ക് മുമ്പ് തന്നെ യൂണിഫോം നിശ്ചയിച്ചിട്ടുള്ളതിനാലാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യൂണിഫോം അലവന്‍സിന് അര്‍ഹതയുള്ള എല്ലാ ഡ്രൈവര്‍മാരും ജോലിസമയത്ത് യൂണിഫോം നിര്‍ബന്ധമായും ധരിക്കണമെന്നും ഇത് സംബന്ധിച്ച ഉത്തരവില്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.