Asianet News MalayalamAsianet News Malayalam

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് റോഡ് നികുതി ഈടാക്കരുതെന്ന് നീതിആയോഗ് സിഇഒ

കീലോമീറ്ററിന് മിനിമം ചാര്‍ജ് വാങ്ങുന്നതിന് പകരം എത്ര കിലോ മീറ്റര്‍ യാത്ര ചെയ്തുവോ അതിനുള്ള തുക മാത്രം യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന രീതി പൊതുഗതാഗതരംഗത്ത് നടപ്പാക്കണമെന്ന് നീതി ആയോഗ്. 

niti aayog demands no tax for electric vehicles
Author
Delhi, First Published Jan 13, 2019, 3:14 PM IST

ദില്ലി: ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ക്ക്  റോഡ് നികുതി ഈടാക്കരുതെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് ടാക്സും ഗ്രീന്‍ പെര്‍മിറ്റ് എടുത്തു കളയണം എന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇലക്ട്രിക് വാഹനവിപ്ലവത്തിന് തുടക്കമാവുന്നതോടെ വന്‍മാറ്റങ്ങളാവും ഇന്ത്യയിലുണ്ടാവുകയെന്നും അതിനുള്ള കളമൊരുക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്നും അമിതാഭ് കാന്ത് പറയുന്നു. 

ഇലക്ട്രിക്ക് വാഹനവിപണിയില്‍ അനുകൂല സാഹചര്യമൊരുക്കണമെങ്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ചിലവ് കുറയ്ക്കാന്‍ സാധിക്കണം. ഫോസില്‍ ഇന്ധനങ്ങളുടെ ആധിപത്യത്തില്‍ നിന്നും ഇന്ത്യന്‍ വാഹനവ്യവസായത്തെ പിടിച്ചു കയറ്റണമെങ്കില്‍ എണ്ണ കന്പനികള്‍ ഊര്‍ജവിതരണ കന്പനികളായി മാറണം.... അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടി.

കീലോമീറ്ററിന് മിനിമം ചാര്‍ജ് എന്ന രീതി മാറി എന്ന കിലോ മീറ്റര്‍ യാത്ര ചെയ്തുവോ അതിനുള്ള തുക മാത്രം യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന രീതി പൊതുഗതാഗതസംവിധാനങ്ങളില്‍ നടപ്പാക്കണമെന്ന് സര്‍ക്കാരിനോട് നീതി ആയോഗ് ആവശ്യപ്പെടുമെന്നും അമിതാഭ് കാന്ത് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios