Asianet News MalayalamAsianet News Malayalam

പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകളുമായി കേന്ദ്രം!

രാജ്യത്തെ പ്രധാന നഗരങ്ങളിലെ പൊതുഗതാഗതത്തിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇലക്ട്രിക് ബസ് എത്തിക്കാന്‍ നീതി ആയോഗ് മോഡല്‍ കണ്സെഷന്‍ എഗ്രിമെന്‍റ് തയാറാക്കുന്നു.

Niti aayog prepares plan for introducing electric bus fleet for public transport in india
Author
Delhi, First Published Sep 23, 2018, 7:25 PM IST

രാജ്യത്തെ പ്രധാന നഗരങ്ങളിലെ പൊതുഗതാഗതത്തിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇലക്ട്രിക് ബസ് എത്തിക്കാന്‍ നീതി ആയോഗ് മോഡല്‍ കണ്സെഷന്‍ എഗ്രിമെന്‍റ് തയാറാക്കുന്നു. നീതി ആയോഗിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും പൊതു ഗതാഗത വകുപ്പില്‍ നിശ്ചിത ശതമാനം ഇലക്ട്രിക് ബസ് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ കാര്യക്ഷമമായ പൊതുഗതാഗത സംവിധാനം ജനങ്ങള്‍ക്ക് ഉറപ്പാക്കുന്നതിനായാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇലക്ട്രിക് ബസ് ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് നീതി ആയോഗ് പ്രസ്താവനയില്‍ വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios