ചെളിയും പാറക്കെട്ടുകളും നിറഞ്ഞ റോഡിലൂടെ പാഞ്ഞും പുതുങ്ങിയും ചാടിയുമൊക്കെ കയറുന്ന ജീപ്പുകള്‍. ആര്‍പ്പു വിളിച്ചും പ്രോത്സാഹിപ്പിച്ചും കാണികള്‍. മണ്‍സൂണ്‍ ടൂറിസം കാര്‍ണിവലിന്റെ ഭാഗമായി വൈത്തിരിയില്‍ വയനാട് ജീപ് ക്ലബ് സംഘടിപ്പിച്ച ഓഫ് റോഡ് ഫണ്‍ ഡ്രൈവാണ് ആവേശക്കാഴ്‍ചയായത്. കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള എഴുപതോളം ഡ്രൈവര്‍മാരാണ് ഓഫ് റോഡ് റേസില്‍ പങ്കെടുത്തത്.
വൈത്തിരിയിലെ കാപ്പിത്തോട്ടത്തില്‍ തയ്യാറാക്കിയ ചെളി നിറഞ്ഞ ട്രാക്കിലാണ് ഓഫ് റോഡ് ഫണ്‍ ഡ്രൈവ് നടന്നത്.കേരളത്തിനു പുറമെ ബംഗളൂരു. കൂര്‍ഗ്,ഹൈദരബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഡ്രൈവര്‍മാര്‍ സാഹസിക ഡ്രൈവിംഗിനെത്തി. നാല്‍പ്പത്തി ആറോളം ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങളാണ് ഓഫ്‌റോഡിംഗില്‍ പങ്കെടുത്തത്. കുത്തനെയുള്ള കയറ്റങ്ങളില്‍ പല വാഹനങ്ങളും വലിച്ചു കയറ്റേണ്ടി വന്നു.
ട്രാക്കിലെ ചെളി നിറഞ്ഞ ഭാഗങ്ങളില്‍ അതി സാഹസികമായാണ് ഡ്രൈവര്‍മാര്‍ വാഹനം ഓടിച്ചു കയറ്റിയത്. വയനാട് ജീപ്പ് ക്ലബ് സംഘടിപ്പിച്ച ഓഫ്‌റോഡ് റേസില്‍ എഴുപതോളം ഡ്രൈവര്‍മാരാണ് പങ്കെടുത്തത്. വീഡിയോ കാണാം

