ലേലത്തില്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ ഒത്തുതീര്‍പ്പിലെത്തുന്നത് ഒഴിവാക്കാന്‍ വാഹനങ്ങളുടെ ഫാന്‍സിനമ്പര്‍ ലേലം ഓണ്‍ലൈനാക്കുന്നതായി റിപ്പോര്‍ട്ട്. ഈ സംവിധാനം നടപ്പിലായാല്‍ നമ്പറിനുവേണ്ടി ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പരസ്പരം ബന്ധപ്പെടാനോ തിരിച്ചറിയാനോ കഴിയില്ല.

തിരുവനന്തപുരം: ലേലത്തില്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ ഒത്തുതീര്‍പ്പിലെത്തുന്നത് ഒഴിവാക്കാന്‍ വാഹനങ്ങളുടെ ഫാന്‍സിനമ്പര്‍ ലേലം ഓണ്‍ലൈനാക്കുന്നതായി റിപ്പോര്‍ട്ട്. ഈ സംവിധാനം നടപ്പിലായാല്‍ നമ്പറിനുവേണ്ടി ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പരസ്പരം ബന്ധപ്പെടാനോ തിരിച്ചറിയാനോ കഴിയില്ല.

കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ 'വാഹന്‍' എന്ന സോഫ്റ്റ്വേറിലേക്ക് മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകള്‍ മാറുന്നതോടെയാണ് പുതിയ രീതി നിലവില്‍ വരുന്നത്. ലേലത്തില്‍ പങ്കെടുക്കാന്‍ ഓഫീസിലേക്ക് വരേണ്ടതില്ല, ഫാന്‍സിനമ്പര്‍ ബുക്ക്‌ചെയ്തിട്ടുള്ളവര്‍ക്ക് വിദേശത്തുനിന്നുവേണമെങ്കിലും ഓണ്‍ലൈനില്‍ ലേലത്തില്‍ പങ്കെടുക്കാം

ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ ഫാന്‍സി നമ്പര്‍ ലേലം കൂടുതല്‍ സുതാര്യമാകും. ഫാന്‍സി നമ്പറുകള്‍ സ്വന്തമാക്കാനായി 18 ലക്ഷംരൂപവരെ ലേലത്തുക ഉയര്‍ന്ന ചരിത്രമുണ്ട്. എന്നാല്‍, അതേ ഓഫീസിലെ മറ്റൊരുശ്രേണിയിലെ നമ്പര്‍ ഒരുലക്ഷം രൂപയ്ക്കാണ് വിദേശവ്യവസായി സ്വന്തമാക്കിയത്. മറ്റുള്ളവര്‍ മാറിക്കൊടുക്കുകയായിരുന്നു.