Asianet News MalayalamAsianet News Malayalam

ഈ വാഹനങ്ങള്‍ വാങ്ങാന്‍ ആളില്ല!

രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയില്‍ വന്‍ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്

Passenger vehicle sales dip 5.6% in September
Author
Delhi, First Published Oct 16, 2018, 10:55 PM IST

രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയില്‍ വന്‍ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ തുടര്‍ച്ചയായ മൂന്നാം മാസവും ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വാഹന വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ സെപ്റ്റംബറില്‍ 5.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സാണ് (സിയാം) ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

2017 സെപ്റ്റംബറില്‍ 3,10,041 പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റഴിച്ചതെങ്കില്‍ 2018 സെപ്റ്റംബറില്‍ ഇത് 2,92,658 വാഹനങ്ങളായി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. 2019 സാമ്പത്തിക വര്‍ഷത്തിലെ സെപ്തംബര്‍ വരെയുള്ള പാദങ്ങളില്‍ വില്‍പ്പന 3.6 ശതമാനം ഇടിഞ്ഞു. ഇന്ധനവില ക്രമാതീതമായി ഉയര്‍ന്നതും വാഹന വായ്പയിലെ പലിശ നിരക്കുകളും ഇന്‍ഷുറന്‍സ് തുകയും വര്‍ധിച്ചതാണ് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചത്. 

അതേസമയം സെപ്തംബര്‍ മാസത്തിലെ ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന ഉയര്‍ന്നു. ഇരുചക്രവാഹന വില്‍പ്പന 4.12 ശതമാനം ഉയര്‍ന്ന് 2,126,484 യൂണിറ്റുകളായി മാറി. മുച്ചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ വില്‍പ്പനയും ഉയര്‍ന്നിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios