പറന്നിറങ്ങുന്ന വിമാനത്തിന്‍റെ കീഴില്‍ ദമ്പതികളുടെ അഭ്യാസം വിവാദമായി ഫോട്ടോ
പറന്നിറങ്ങുന്ന വിമാനത്തിന്റെ കീഴില് നിന്ന് അപകടകരമായ രീതിയില് അഭ്യാസപ്രകടനം നടത്തിയ യുവതിയും ഭര്ത്താവും വിവാദത്തില്. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ റൺവേകളിൽ ഒന്നായ കരീബിയയിലെ പ്രിൻസസ് ജൂലിയാന രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം. റണ്വേയിലേക്ക് ഇറങ്ങാനായി താഴ്ന്നു പറന്നിരുന്ന വിമാനത്തിന് കീഴെയായിരുന്നു ദമ്പതികളുടെ അഭ്യാസ പ്രകടനം.
സെന്റ് മാര്ട്ടിന്സ് മാഹോ ബീച്ചില് വച്ചായിരുന്നു ഉക്രൈൻ സ്വദേശികളായ ദമ്പതികളുടെ ഫോട്ടോ ഷൂട്ട്. ഭർത്താവിന്റെ തലയിൽ ഒറ്റക്കൈ മാത്രം കുത്തി തലകുത്തി നില്ക്കുകയാണ് യുവതി. തൊട്ടുമുകളില് പറന്നിറങ്ങാനൊരുങ്ങുന്ന ഒരു വിമാനം. വിമാനത്തിന്റെ ചക്രങ്ങളെ തൊട്ടുതൊട്ടില്ലെന്ന മട്ടിലായിരുന്നു യുവതിയുടെ നിൽപ്പ്.
തുടര്ന്ന് ദമ്പതികള് തന്നെയാണ് ചിത്രം ഇന്സ്റ്റാഗ്രാമില് പോസ്റ്റ് ചെയ്തത്. ഇതോടെ നിരവധിപേര് രൂക്ഷവമിര്ശനങ്ങളുമായി ഇവര്ക്കെതിരെ രംഗത്തെത്തി. സ്വന്തം ജീവന് മാത്രമല്ല നൂറലധികം നിരപരാധികളുടെ ജീവനും അപകടത്തിലാക്കിയുള്ള കൈവിട്ട കളിയായിരുന്നു ഇതെന്നാണ് പലരും ആരോപിക്കുന്നത്.
എന്നാല് സുരക്ഷിതമായ അകലം പാലിച്ചാണ് അഭ്യാസം നടത്തിയതെന്നാണ് ദമ്പതികളുടെ വാദം. ഭാര്യയുടെ കാൽപാദവും വിമാനവും തമ്മിൽ മീറ്ററുകളുടെ അകലം ഉണ്ടായിരുന്നെന്നാണ് ഭര്ത്താവ് പറയുന്നത്.
ലോകപ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രമാണ് സെയിന്റ് മാർട്ടിൻ മഹോ ബീച്ച്. സഞ്ചാരികളുടെ തലയ്ക്ക് മുകളിലൂടെ വിമാനം പറന്നിറങ്ങുന്നു എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.
