യാത്രക്കാരന്‍റെ അധോവായുവിനെ ചൊല്ലി പതിനായിരം അടി മുകളിൽ പറക്കുകയായിരുന്ന വിമാനത്തിലെ യാത്രക്കാർ തമ്മിൽ കൂട്ടത്തല്ല്. കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേയ്ക്ക് പുറപ്പെട്ട ട്രാൻസാവിയ എച്ച് വി 6902 വിമാനത്തിലാണ് സംഭവം. തുടര്‍ന്ന് വിമാനം പൈലറ്റ് അടിയന്തിരമായി ലാന്‍ഡ് ചെയ്തു.
ഡച്ചുകാരനായ ഒരു യാത്രക്കാരനാണ് പ്രശ്നത്തിന് കാരണം. ഇയാള്‍ മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാകുന്ന രീതിയില്‍ അധോവായു പുറത്തു വിട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യാത്രക്കാരന്റെ പ്രവൃത്തി ശല്യപ്പെടുത്തുന്നതാണെന്ന് നിരവധി തവണ മറ്റു യാത്രക്കാർ വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടുവത്രെ. എന്നാൽ യാത്രക്കാരന്‍ ഈ പ്രവര്‍ത്തി തുടര്‍ന്നതോടെ വിമാനത്തില്‍ കൂട്ടത്തല്ല് നടക്കുകയായിരുന്നു.
തുടര്‍ന്ന് വിയന്നയില്‍ വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്യിച്ച ശേഷം ഇയാളെ ഒഴിവാക്കിയാണ് യാത്ര തുടര്‍ന്നത്. എന്നാല്‍ തനിക്ക് അസുഖം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഇയാള്‍ പറയുന്നത്.
