ഹാഫ്-ഫെയ്‌സ്, ഓപ്പണ്‍-ഫെയ്‌സ് ഹെല്‍മറ്റുകള്‍ കർണാടക പൊലീസ് പിടിച്ചെടുക്കുന്നു. ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്കൊപ്പമാണ് സുരക്ഷിതമല്ലാത്ത ഹെൽമെറ്റുകൾക്കെതിരെ കർശന നടപടിയുമായി കർണാടക പൊലീസ് രംഗത്തെത്തിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ വ്യാപകമാകുന്നതിനെ തുടർന്നാണ് ഹെല്‍മറ്റ് വേട്ട കര്‍ശനമാക്കുന്നത്.
ഐഎസ്ഐ മുദ്രയില്ലാത്ത ഹെൽമെറ്റുകൾ ധരിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നെന്നും ഇത് പാലിക്കാത്തവരുടെ ഹെൽമെറ്റ് പിടിച്ചെടുക്കുമെന്നും പിഴ ഈടാക്കുമെന്നുമാണ് പൊലീസ് വ്യക്തമാക്കി. ഇത്തരത്തിൽ നിരവധി ഹെൽമെറ്റുകൾ പൊലീസ് നശിപ്പിച്ചുകഴിഞ്ഞു. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് പൊലീസിന്‍റെ നടപടി.
