വടകരയില്‍ നിന്നും മോട്ടോര്‍വാഹനവകുപ്പ് രേഖകളില്ലാത്ത മൂന്നര കോടിയുടെ പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ വാഹനം പിടികൂടി. 3.50 കോടിയോളം വിലവരുന്ന ബിഎംഡബ്ലിയുവാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോഴിക്കോട്: വടകരയില്‍ നിന്നും മോട്ടോര്‍വാഹനവകുപ്പ് രേഖകളില്ലാത്ത മൂന്നര കോടിയുടെ പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ വാഹനം പിടികൂടി. 3.50 കോടിയോളം വിലവരുന്ന ബിഎംഡബ്ലിയുവാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിദേശത്തുനിന്ന് ഇറക്കുമതിചെയ്ത വാഹനം പോണ്ടിച്ചേരി സ്വദേശിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ രണ്ടുവര്‍ഷം മുമ്പ് കോഴിക്കോട് സ്വദേശി ഈ വാഹനം വാങ്ങിയെന്നാണ് പറയുന്നത്. കാറിന്റെ ഉടമസ്ഥാവകാശം മാറ്റിയതായോ നികുതി അടച്ചതായോ രേഖകള്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. വിലയുടെ ഇരുപത് ശതമാനം നികുതിയായി അടയ്ക്കണം.
നിയമലംഘനത്തിന് 89,800 രൂപ പിഴയീടാക്കി. 327 വാഹനങ്ങളാണ് പിടികൂടിയത്. ലൈസന്‍സില്ലാതെ വാഹനമോടിച്ച 39 പേരും അപായകരമായ വിധം ഓടിച്ച 13 പേരും പിടിയിലായി. മൂന്ന് കുട്ടികളും പരിശോധനയില്‍ കുടുങ്ങി.
