ട്രാഫിക് നിയമലംഘനത്തിന് ഫിലിപ്പ് രാജകുമാരനെ താക്കീത് ചെയ്ത് ബ്രിട്ടന്‍ പൊലീസ്. വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് രാജകുമാരനെ പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചത്. 

ട്രാഫിക് നിയമലംഘനത്തിന് ഫിലിപ്പ് രാജകുമാരനെ താക്കീത് ചെയ്ത് ബ്രിട്ടന്‍ പൊലീസ്. വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് രാജകുമാരനെ പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചത്. കഴിഞ്ഞ ദിവസമാണ് രാജകുമാരന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. 97-വയസ്സുള്ള ഫിലിപ്പ് രാജകുമാരന്‍ ഓടിച്ച പുതിയ ലാന്‍ഡ് റോവര്‍ നോര്‍ഫോക്കിലെ സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റിലൂടെ പോകുന്നതിനിടെ ഒരു സ്ത്രീയുടെ കാറുമായി കൂട്ടിയിടിച്ച് തലകുത്തിമറിയുകയായിരുന്നു. മറ്റേ കാര്‍ ഓടിച്ചിരുന്ന 28-കാരിയായ എമ്മയ്ക്ക് കൈത്തണ്ടയ്ക്കും കാല്‍മുട്ടിനും പരിക്കേറ്റു.

അപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട ഫിലിപ്പ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും പറഞ്ഞ് അപകടത്തിനിരയായ സ്ത്രീ രംഗത്തെത്തി. തുടര്‍ന്നാണ് പോലീസ് ഇടപെട്ട് ഫിലിപ്പിനെ താക്കീത് ചെയ്തത്. 

ഇംഗ്ലണ്ടില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 500 പൗണ്ട് (ഏകദേശം 45,000 രൂപ) പിഴയടയ്ക്കണം. എന്നാല്‍, നോര്‍ഫോക്ക് പോലീസ് ഫിലിപ്പിനെ താക്കീത് ചെയ്ത് വിടുക മാത്രമാണ് ചെയ്തതതെന്ന് സ്ത്രീ ആക്ഷേപിക്കുന്നു.

സൂര്യപ്രകാശത്തില്‍ കണ്ണ്ചിമ്മിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് ഫിലിപ്പ് പോലീസിനോടു പറഞ്ഞത്. എന്നാല്‍ വാഹനം ഓടിക്കുമ്പോള്‍ രാജകുമാരന്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ പൊലീസ് ബ്രെത്ത് അനാലിസിസിനും വിധേയമാക്കിയിരുന്നു. സ്വാഭവിക നടപടിക്രമമാണെന്ന് മാത്രമായിരുന്നു ഇതിനെക്കുറിച്ച് നോര്‍ഫോക്കിലെ പോലീസിന്‍റെ വിശദീകരണം.