Asianet News MalayalamAsianet News Malayalam

ഇന്ധന വില നേരിടാൻ സ്വകാര്യ ബസുടമകളുടെ പുത്തന്‍ തന്ത്രം!

ഇ​ന്ധ​ന​വി​ല വര്‍ദ്ധനവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബ​സ് വ്യ​വ​സാ​യ​ത്തെ കൈപിടിച്ചുയര്‍​ത്താ​ൻ ബ​സു​ട​മ​ക​ൾ രം​ഗ​ത്ത്. കൊ​ച്ചി​യി​ൽ മെ​ട്രോ ബ​സ് ക​മ്പ​നിയുടെ മാ​തൃ​കയില്‍ നടപടി സ്വീ​ക​രി​ക്കാനാണ് സംസ്ഥാനത്തെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ളുടെ ശ്രമമെന്നാണ് മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നത്.

Private Bus Owners Trick For Avoid Oil Price
Author
Trivandrum, First Published Nov 7, 2018, 4:09 PM IST

തിരുവനന്തപുരം: ഇ​ന്ധ​ന​വി​ല വര്‍ദ്ധനവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബ​സ് വ്യ​വ​സാ​യ​ത്തെ കൈപിടിച്ചുയര്‍​ത്താ​ൻ ബ​സു​ട​മ​ക​ൾ രം​ഗ​ത്ത്. കൊ​ച്ചി​യി​ൽ മെ​ട്രോ ബ​സ് ക​മ്പ​നിയുടെ മാ​തൃ​കയില്‍ നടപടി സ്വീ​ക​രി​ക്കാനാണ് സംസ്ഥാനത്തെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ളുടെ ശ്രമമെന്നാണ് മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നത്.

എണ്ണക്കമ്പനികളുമായി ധാരണയിലെത്തി ഇ​ന്ധ​ന വി​ല​യി​ൽ ഇ​ള​വ് നേ​ടി​യാ​ണ്​ ബ​സ്​ സ​ർ​വീസുകളുടെ പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ്​ കു​റ​ക്കാ​ൻ ഉ​ട​മ​ക​ൾ ശ്രമിക്കുന്നത്. ഇതിനായി ഭാ​ര​ത് പെ​ട്രോ​ളി​യം, ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ​യു​മാ​യും വി​വി​ധ പ​മ്പ്​ ഉ​ട​മ​ക​ളു​മാ​യും ബസുടമകള്‍ നടത്തിയ ചര്‍ച്ച വിജയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ പദ്ധതിയനുസരിച്ച് ഓ​രോ ബ​സു​ട​മ​ക്കും ഇ​ന്ധ​നം നി​റ​ക്കു​ന്ന​ത​നു​സ​രി​ച്ച് നി​ശ്ചി​ത സം​ഖ്യ റോ​യ​ൽ​റ്റി ഇ​ന​ത്തി​ൽ ല​ഭി​ക്കും. പ്ര​തി​മാ​സം ​മെച്ച​പ്പെ​ട്ട നേ​ട്ടം ഇ​തു​വ​ഴി ലഭിക്കും. മ​ല​പ്പു​റം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത്​ ന​ട​പ്പാ​ക്കി തു​ട​ങ്ങി. 

ഭാ​ര​ത്​ പെ​ട്രോ​ളി​യ​ത്തി​​ന്‍റെ പ​മ്പു​ക​ളി​ൽ​ നി​ന്നും ഇ​ന്ധ​നം നി​റ​ച്ച​തി​ന്‍റെ പ്രതിഫലമാ​യി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം 28 ല​ക്ഷം രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. ബ​സു​ക​ൾ ഓ​രോ ത​വ​ണ​യും ഇ​ന്ധ​നം നി​റ​ക്കു​ന്ന​ത​നു​സ​രി​ച്ച് പോ​യി​ൻ​റ് ക​ണ​ക്കാ​ക്കും. ഇ​തോ​ടൊ​പ്പം അ​സോ​സി​യേ​ഷ​ൻ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​മ്പു​ക​ളാ​ണെ​ങ്കി​ൽ ലി​റ്റ​റി​ന് 50 പൈ​സ​യു​ടെ ഇളവും ലഭിക്കും. കൂടാതെ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണെ​ങ്കി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ കാ​ൽ ശ​ത​മാ​നം സ​ബ്സി​ഡി​യും ല​ഭി​ക്കും. ഇ​തെ​ല്ലാം ചേ​ർ​ത്താ​ണ്​ ഉ​ട​മ​ക​ൾ​ക്ക്​ ന​ൽ​കു​ക. 

പ​ദ്ധ​തി വ്യാ​പി​പ്പി​ക്കുന്നതിന്‍റെ ഭാഗമായി ജി​ല്ല​ത​ല​ത്തി​ൽ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ പ​മ്പു​ക​ൾ പാ​ട്ട​ത്തി​നെ​ടു​ത്ത് നടത്താന്‍ ആ​ലോ​ച​ന നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

Follow Us:
Download App:
  • android
  • ios