റോഡുകളില്‍ പലപ്പോഴും പതിവാണ് വാക്കേറ്റവും കൈയ്യേറ്റവുമൊക്കെ. ഡ്രൈവിംഗിനിടയിലെ അസഹിഷ്‍ണുതയും അക്ഷമയും മനുഷ്യത്വമില്ലായ്‍മയുമൊക്കെയാണ് ഇത്തരം പ്രവണതകള്‍ക്കു പിന്നില്‍. ചെറിയ കാരണങ്ങളാവും ഒരുപക്ഷേ ഇത്തരം തര്‍ക്കങ്ങളില്‍ കലാശിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തര്‍ക്കം തുടങ്ങിയാല്‍ വാഹനം ഇതരവാഹനത്തിന്‍റെ മുന്നില്‍ കയറ്റി നിര്‍ത്തുകയാവും പലരും ആദ്യം ചെയ്യുക. ഇങ്ങനെ ഒരു കാറിന്‍റെ മുന്നില്‍ വട്ടം നിര്‍ത്തിയ ഒരു സ്‍കൂട്ടര്‍ യാത്രികരും കാര്‍ ഡ്രൈവറും തമ്മിലുള്ള വഴക്കിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. കണ്ടു നോക്കൂ.