Asianet News MalayalamAsianet News Malayalam

ഇത്തരം വാഹനങ്ങളെ റിമോട്ടില്‍ കുടുക്കാന്‍ നീക്കം!

റിമോട്ട് സെന്‍സിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളെ കണ്ടെത്താനുള്ള പഠനവുമായി ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്നോളജി  (ഐ.സി.എ.ടി.) മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളെ തിരിച്ചറിയാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ റിമോട്ട് സെന്‍സിങ് ഉപകരണം ഉപയോഗിക്കാനുള്ള സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. 
 
Remote sensing to detect vehicular pollution
Author
Delhi, First Published Jan 17, 2019, 12:06 PM IST

റിമോട്ട് സെന്‍സിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളെ കണ്ടെത്താനുള്ള പഠനവുമായി ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്നോളജി  (ഐ.സി.എ.ടി.) മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളെ തിരിച്ചറിയാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ റിമോട്ട് സെന്‍സിങ് ഉപകരണം ഉപയോഗിക്കാനുള്ള സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. 

പഠന റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനാണ് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ (ഇ.പി.സി.എ.) ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മെയിലാണ് കോടതി ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.  തുടര്‍ന്ന് ഐ.സി.എ.ടി. ഇതുവരെ 70,000 വാഹനങ്ങള്‍ പരിശോധിച്ചു.

പുകപരിശോധന സര്‍ട്ടിഫിക്കറ്റും വാര്‍ഷിക വാഹന ഇന്‍ഷുറന്‍സും തമ്മില്‍ ബന്ധപ്പെടുത്തുമെന്നും ഇ.പി.സി.എ. വ്യക്തമാക്കി. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി
ചര്‍ച്ച നടന്നുവരികയാണെന്നും  ഇന്‍ഷുറന്‍സ് ലഭിക്കാന്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി ഹാജരക്കണമെന്ന് വ്യാപകമായി പരസ്യം ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അതോറിറ്റി അറിയിച്ചു. 

പുക പരിശോധന നടത്താത്തെ വാഹനങ്ങളെ കണ്ടെത്താന്‍ സ്വതന്ത്രമായി പദ്ധതി ആരംഭിക്കാനും ശേഖരിക്കുന്ന വിവരങ്ങള്‍ ഗതാഗത വകുപ്പിന് കൈമാറാനുമാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ നീക്കമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios