Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം റോഡപകടത്തില്‍ മരിച്ചത് 4199 പേര്‍

സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം മാത്രം വാഹനാപകടങ്ങളില്‍ മരിച്ചത് 4,199 പേരെന്ന് റിപ്പോര്‍ട്ട്. 2017നേക്കാള്‍ കൂടുതലാണിത്. 

Road Accident Death Details In Kerla
Author
Trivandrum, First Published Jan 20, 2019, 4:29 PM IST

തിരുവനന്തപുരം:  സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം മാത്രം വാഹനാപകടങ്ങളില്‍ മരിച്ചത് 4,199 പേരെന്ന് റിപ്പോര്‍ട്ട്. 2017നേക്കാള്‍ കൂടുതലാണിത്. 2017 ല്‍ 4,131 പേരാണ് മരിച്ചത്. എന്നാല്‍ 2016 ല്‍ 4,287 പേരാണ് വാഹനാപകടങ്ങളില്‍ മരിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന റോഡപകടങ്ങളില്‍ 31,611 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആലപ്പുഴ ജില്ലയിലാണ് കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ റോഡപകടത്തില്‍ മരിച്ചത്. 365 പേരാണ് ആലപ്പുഴയില്‍ മരിച്ചത്. ഏറ്റവും കുറവ് വയനാട്ടിലാണ്. 73 പേര്‍. മലപ്പുറത്ത് 361,  പാലക്കാട് 343, തിരുവനന്തപുരം റൂറലില്‍ 333, തിരുവനന്തപുരം സിറ്റിയില്‍ 187, എന്നിങ്ങനെയാണ് മറ്റുള്ള സ്ഥലങ്ങളില്‍ വാഹനാപകടങ്ങളിലെ മരണക്കണക്ക്. 

വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണവും വലിയ തോതില്‍ ഉയന്നു.  കഴിഞ്ഞ വര്‍ഷം 31,611 ആയിരുന്നെങ്കില്‍ 2017-ല്‍ 29,733 പേര്‍ക്കും 2016-ല്‍ 30,100 പേര്‍ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്.

അമിതവേഗം, മോശം റോഡുകള്‍, വാഹനങ്ങളുടെ പെരുപ്പം എന്നിവയെല്ലാം അപകടത്തിന് കാരണങ്ങളാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

Follow Us:
Download App:
  • android
  • ios