അപകടത്തിൽ കാറിന്റെ മുൻഭാഗം മുഴുവനും തകർന്നു. അപകടം നടക്കുമ്പോൾ അതുവഴി വരികയായിരുന്ന ഒരാളാണ് സംഭവം ചിത്രീകരിച്ചത്. അപകടത്തിന്റെ വീഡിയോ ദൃശ്യം 9 ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്.  

കാൻബറെ: ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്ക് കൂറ്റന്‍ സൈൻ ബോർഡ് തകർന്നു വീണുണ്ടായ അപകടത്തിൽ 53 കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്. ഓസ്ട്രേലിയയിലെ തുല്ലമറൈനിലുള്ള ഫ്രീവേയിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മെൽബണിലേക്ക് പോവുകയായിരുന്ന സ്ത്രീ ഓടിച്ചിരുന്ന കാറിന് മുകളിലേക്ക് റോഡിനു മുകളിലുണ്ടായിരുന്ന സൈൻ ബോർഡ് തകർന്നുവീഴുകയായിരുന്നു. 

അപകടത്തിൽ കാറിന്റെ മുൻഭാഗം മുഴുവനും തകർന്നു. അപകടം നടക്കുമ്പോൾ അതുവഴി വരികയായിരുന്ന ഒരാളാണ് സംഭവം ചിത്രീകരിച്ചത്. അപകടത്തിന്റെ വീഡിയോ ദൃശ്യം 9 ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. 

Scroll to load tweet…

ഏകദേശം നാലോ അഞ്ചോ അടി ഉയരത്തിലുള്ള സൈൻ ബോർഡാണ് തകർന്നു വീണത്. അപകടത്തിൽപ്പെട്ട സ്ത്രീയെ ഉടൻ തന്നെ റോയൽ മെൽബൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കഴുത്തിനും കൈക്കും സാരമായ പരുക്കേറ്റതായും വേറെ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.