ബുള്ളറ്റ് 350

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ പഴയ മുഖം ഓര്‍പ്പെടുത്തുന്ന മോഡലാണ് ബുള്ളറ്റ് 350. പറയുമ്പോള്‍ 350 സിസി എഞ്ചിനാണെങ്കിലും കൃത്യമായ എഞ്ചിന്‍ ശേഷി 346 സിസി ആയതിനാല്‍ വില കൂടുന്നവയുടെ ഗണത്തില്‍ 350 സിസി എഞ്ചിന്‍ ഉള്‍പ്പെടില്ല. 1661 രൂപയാണ് ബുള്ളറ്റ് 350-ക്ക് കുറച്ചത്. ( വില ജിഎസ്ടിക്ക് മുമ്പ് - 127925 രൂപ, ശേഷം - 126264 രൂപ)
ബുള്ളറ്റ് ES/ഇലക്ട്ര

ജിഎസ്ടിയുടെ സഹായത്താല്‍ ഏറ്റവും കൂടുതല്‍ വില കുറഞ്ഞ മോഡലാണ് ബുളറ്റ് ഇലക്ട്ര. 2211 രൂപയാണ് ഇലക്ട്രയുടെ വിലയില്‍ കുറവ് വന്നത്. ജിഎസ്ടിക്ക് മുമ്പ് - 143881 രൂപ, ശേഷം - 141670 രൂപ
ക്ലാസിക് 350

റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ക്ലാസിക് 350. ഇലക്ട്രയുടെ വിലയില്‍ ഇനി 2015 രൂപയുടെ കുറവുണ്ടാകും. ജിഎസ്ടിക്ക് മുമ്പ് - 152897 രൂപ, ശേഷം - 150882 രൂപ
തണ്ടര്‍ബേര്‍ഡ് 350

ക്രൂസര്‍ ശ്രേണിയില്‍പ്പെട്ട 350 സിസി തണ്ടര്‍ബേര്‍ഡിന് 2165 രൂപ കുറയും. ജിഎസ്ടിക്ക് മുമ്പ് - 164596 രൂപ, ശേഷം - 162431 രൂപ
ക്ലാസിക് 500

എഞ്ചിന്‍ ശേഷി 350 സിസിക്ക് മുകളിലായതിനാല്‍ ക്ലാസിക് 500 വില ഒരു ശതമാനത്തോളം വര്‍ധിക്കും. 1490 രൂപയാണ് വില കൂടിയത്. ജിഎസ്ടിക്ക് മുമ്പ് - 194066 രൂപ, ശേഷം - 195556 രൂപ
ക്ലാസിക് ഡെസേര്‍ട്ട് സ്‌ട്രോം

1635 രൂപയാണ് ഡെസേര്‍ട്ട് സ്‌ട്രോമിന് വര്‍ധിച്ചത്. ജിഎസ്ടിക്ക് മുമ്പ് - 197173 രൂപ, ശേഷം - 198808 രൂപ
ക്ലാസിക്ക് ക്രോം

ക്ലാസിക്ക് ക്രോക്ക് 1477 രൂപ കൂടും. ജിഎസ്‍ടിക്ക് മുമ്പ് -205902, ശേഷം 207379
തണ്ടര്‍ ബേഡ് 500

350ന് 2165 രൂപ കുറയുമ്പോള്‍ 500ന് 1359 രൂപ വര്‍ദ്ധിക്കും. ജിഎസ്‍ടിക്ക് മുമ്പ് 207719 രൂപ, ശേഷം 209078
ബുള്ളറ്റ് 500

ബുളറ്റ് 500-ന് 1169 രൂപ വര്‍ധിക്കും. ജിഎസ്ടിക്ക് മുമ്പ് - 183513 രൂപയായിരുന്നു. ശേഷം 184682 രൂപ
കോണ്ടിനെന്റെല്‍ ജിടി

റോയല്‍ എന്‍ഫീല്‍ഡിലെ ഏറ്റവും വില കൂടിയ മോഡലാണ് കോണ്ടിനെന്റെല്‍ ജിടി. 301 രൂപയാണ് വില വര്‍ധന. 231336 രൂപയായിരുന്നു പഴയവില. ഇനി 231637 രൂപയാകും.
ഹിമാലയന്‍

ബിഎസ് 4 എഞ്ചിനില്‍ പുതിയ ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനില്‍ പുറത്തിറങ്ങാനിരിക്കുന്ന ഹിമാലയനാണ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത്. 2717 രൂപ. ജിഎസ്ടിക്ക് മുമ്പ് 181437 രൂപയായിരുന്നെങ്കില്‍ ഇനി 184154 രൂപയാകും.
