മൂന്നുപേരെ ഇരുത്തി ബൈക്ക് ഓടിക്കുന്നതു പുതുമയല്ല. പക്ഷേ, തെലങ്കാനയിൽനിന്നുള്ള ഈ വീഡിയോ അൽപം വ്യത്യസ്തമാണ്. സാരിയുടുത്ത് ആഡംബര ബൈക്കിൽ ട്രിപ്പിളടിച്ച് പോകുന്ന സ്ത്രീകളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ആർ15 ബൈക്കാണ് ഇവർ ഓടിക്കുന്നത്. ഇവർ ഹെൽമെറ്റ് ധരിച്ചിട്ടുമില്ല. ഹയാന്ത്നഗർ പ്രാന്തത്തിൽ സ്ത്രീകൾ ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ആരോ പകർത്തി സമൂഹ്യമാധ്യമങ്ങളിലിടുകയായിരുന്നു.

