ഇന്ത്യയില്‍ നിന്നും ഇസ്രായേലിലേക്ക് നേരിട്ട് വിമാന സര്‍വീസ് നടത്താന്‍ സൗദി വ്യോമമേഖല തുറന്നു കൊടുക്കുമെന്ന പ്രചാരണം സൗദി നിഷേധിച്ചു. എഴുപത് വര്‍ഷമായി തുടരുന്ന വ്യോമമേഖലയിലെ നിരോധനം തുടരുമെന്ന് സൗദി അറിയിച്ചു.
ദില്ലിയില്‍ നിന്നും നേരിട്ടു ടെല്‍അവീവിലെക്ക് സൗദിക്ക് മുകളിലൂടെ വിമാന സര്‍വീസ് നടത്താന്‍ അനുമതി ചോദിച്ച് എയര്‍ ഇന്ത്യ സൌദിയെ സമീപിച്ചിരുന്നു. എയര്‍ ഇന്ത്യയുടെ അപേക്ഷ നിരസിച്ചതായി സൗദി അറിയിച്ചു. ഇസ്രായിലിലേക്ക് സര്‍വീസ് നടത്താന്‍ സൗദി വ്യോമമേഖല എയര്‍ ഇന്ത്യക്ക് തുറന്നു കൊടുക്കുമെന്ന തരത്തില്‍ ഇസ്രയേല്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.
അടുത്ത മാസം മുതല്‍ മൂന്നാഴ്ചയില്‍ ഒരിക്കല്‍ ഇസ്രയേലിലേക്ക് നേരിട്ട് സര്‍വീസ് നടത്താനായിരുന്നു എയര്‍ ഇന്ത്യയുടെ പദ്ധതി. ഇതിനായി ഇസ്രയേല്‍ ടൂറിസം വകുപ്പ് എയര്‍ ഇന്ത്യക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിരുന്നു. നിലവില്‍ മുംബെയില്‍ നിന്നും ഇസ്രയേലിലേക്ക് എയര്‍ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്. ഇസ്രായേലുമായി നയതന്ത്രബന്ധം ഇല്ലാത്ത ഗള്‍ഫ് രാജ്യങ്ങളുടെ ആകാശപാതയിലൂടെ വിമാന സര്‍വീസുകള്‍ക്ക് അനുമതി ലഭിക്കാന്‍ പ്രയാസമാണ്.
