ഇടയ്‍ക്കിടെ ഉടക്കുമെങ്കിലും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ബോളീവുഡ് സൂപ്പര്‍താരങ്ങളായ സല്‍മാന്‍ഖാനും ഷാരൂഖ് ഖാനും. ഇപ്പോള്‍ ബോളിവുഡിലെ ചർച്ചാ വിഷയം ഷാരുഖ് സൽമാന് നൽകിയ സമ്മാനമാണ്. മെഴ്സഡീസ് ബെൻസിന്റെ ലക്ഷ്വറി എസ് യുവിയാണ് ഷാരൂഖ് ഖാൻ സൽമാന് സമ്മാനമായി നൽകിയതെന്നാണ് വാര്‍ത്തകള്‍.

ഷാരൂഖ് ഖാന്റെ പുറത്തിറങ്ങാനിരിക്കുന്ന പേരിടാത്ത പുതിയ ചിത്രത്തിൽ അഭിനയിച്ചതിനാണ് സൽമാൻ ഖാൻ ബെൻസ് സമ്മാനമായി നൽകിയിത് എന്നാണ് വാർത്തകൾ. സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് തന്നെ ഷാറൂഖ് കാര്‍ സമ്മാനിക്കുകയായിരുന്നുവെന്നും അപ്രതീക്ഷിത സമ്മാനം കണ്ട് സല്‍മാന്‍ അദ്ഭുതപ്പെട്ടെന്നുമാണ് വാര്‍ത്തകള്‍. തുടര്‍ന്ന് വാഹനത്തിലെ ആദ്യയാത്ര ഗേള്‍ഫ്രണ്ട് ലുലിയക്കും നടി സോനാക്ഷി സിന്‍ഹയ്‍ക്കുമൊപ്പമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഈ യാത്രയുടെ ചിത്രങ്ങളും പുറത്തുവന്നു.
മെഴ്സഡീസ് ബെൻസ് കഴിഞ്ഞ വർഷം ആദ്യം ഇന്ത്യൻ വിപണിയിലെത്തിച്ച പെർഫോമൻസ് കാറാണ് ജിഎൽഇ 43 എഎംജി. 3 ലീറ്റർ ബൈ ടർബോ വി6 എൻജിൻ ഉപയോഗിക്കുന്ന കാറിന് 362 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 5.7 സെക്കന്റ് മാത്രം വേണ്ടി വരുന്ന കാറിന്റെ പരമാവധി വേഗ 250 കീ.മിയാണ്. 88.54 ലക്ഷം രൂപയാണ് കാറിന്റെ എക്സ് ഷോറൂം വില.
സല്‍മാന്‍റെ ട്യൂബ് ലൈറ്റ് എന്ന ചിത്രത്തില്‍ ഷാരൂഖ് അതിഥിതാരമായെത്തിയിരുന്നു. 17 വര്‍ഷത്തിനു ശേഷമായിരുന്നു സല്‍മാനും ഷാരൂഖും ഒരുമിക്കുന്നത്.
