ഒമ്പതാം വിവാഹ വാർഷികം ആഘോഷിക്കുന്ന ബോളിവുഡ് സുന്ദരി ശിൽ‌പ്പ ഷെട്ടിക്ക് ഭര്‍ത്താവ് രാജ് കുന്ദ്ര നല്‍കിയ സർപ്രൈസ് സമ്മാനം വാഹനലോകത്തും സിനിമാ ലോകത്തും ഒരു പോലെ ചര്‍ച്ചയാണ് ഇപ്പോള്‍.

ഒമ്പതാം വിവാഹ വാർഷികം ആഘോഷിക്കുന്ന ബോളിവുഡ് സുന്ദരി ശിൽ‌പ്പ ഷെട്ടിക്ക് ഭര്‍ത്താവ് രാജ് കുന്ദ്ര നല്‍കിയ സർപ്രൈസ് സമ്മാനം വാഹനലോകത്തും സിനിമാ ലോകത്തും ഒരു പോലെ ചര്‍ച്ചയാണ് ഇപ്പോള്‍.

Add Asianetnews as a Preferred SourcegooglePreferred

റേഞ്ച് റോവർ വോഗാണ് താരത്തിന് ഭര്‍ത്താവിന്‍റെ സമ്മാനം. ഏകദേശം 2 കോടിയിൽ അധികം വില വരും വാഹനത്തിന്. നിറയെ ബലൂണുകൾ നിറച്ച വലിയ ബോക്സിനുള്ളിൽ എസ് യു വി പാർക്ക് ചെയ്താണ് ശില്‍പ്പയ്ക്ക് രാജ് കുന്ദ്ര വാഹനം സമ്മാനിച്ചത്. സമ്മാനത്തിന്റെ വിവരം ശില്‍പ്പ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

View post on Instagram

പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് വാഹനത്തിന്‍റെ ഹൃദയം. 335 ബിഎച്ച്പി കരുത്തുള്ള 3 ലീറ്റർ പെട്രോള്‍, 255 ബിഎച്ച്പി കരുത്തുള്ള 3 ലീറ്റർ‌ ‍ഡീസൽ, 335 ബിഎച്ച്പി കരുത്തുള്ള 4.4 ലീറ്റർ ഡീസൽ, 503 ലീറ്റർ കരുത്തുള്ള 5 ലീറ്റർ‌ പെട്രോൾ‌ എന്‍ജിനുകൾ വോഗിനുണ്ട്. ഏകദേശം 1.74 കോടി മുതൽ 3.88 കോടി രൂപ വരെയാണ് റേഞ്ച് റോവർ ശ്രേണിയിലെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനമായ വോഗിന്‍റെ എക്സ്ഷോറൂം വില.