1. 2007ൽ ആഗോളവിപണിയിലെത്തിയ വാഹനം. ഇപ്പോള്‍ അവതിരിച്ചിരിക്കുന്നത് ന്യൂജെൻ ടിഗ്വാൻ. ഡിസൈന്റെ കാര്യത്തിൽ തികച്ചും ഫ്യൂച്ചറിസ്റ്റിക്ക്.

2. പുതിയ പസാറ്റിനെ ഓർമ്മിപ്പിക്കും വിധമാണ് ഗ്രിൽ ഉൾപ്പെടുന്ന മുൻഭാഗം.

3. സൈഡ് പ്രൊഫൈലിൽ കസിൻ ബ്രദറായ ഓഡി ക്യു 3യെ ഓർമ്മിപ്പിക്കുന്നു

4. വളരെ ഭംഗിയായും വൃത്തിയായും ക്രമീകരിച്ച ഉൾഭാഗം. ഡാഷ് ബോർഡിലെ 12.3 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌മെന്റ് സിസ്റ്റത്തിന്റെ ജോലി നിർവഹിക്കുന്നു

5. 2000 ആർപിഎമ്മിനു ശേഷം കുതിച്ചുപായുന്ന അനുഭവം സമ്മാനിക്കുന്ന ടിഗ്വാന്റെ ഗിയർ, ഷിഫ്റ്റുകളൊന്നും അറിയാത്തവിധം സ്മൂത്താണ്

6. സ്റ്റെബിലിറ്റി കൺട്രോൾ, സെൽഫ് സീലിങ് ടയറുകൾ, എബിഎസ്, ഹിൽ ഡിസന്റ്- അസന്റ് കൺട്രോൾ എന്നിങ്ങനെ നിരവധി സുരക്ഷാസംവിധാനങ്ങള്‍. കൂടാതെ, വഴിയാത്രക്കാരനെ വാഹനം ഇടിച്ചാൽ ബോണറ്റിന്റെ പിൻഭാഗം ഉയർന്നു പൊങ്ങി ഇടിയുടെ ആഘാതം കുറയ്ക്കുന്ന 'ആക്ടിവ് ഹുഡ്' സംവിധാനവും