ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അമിതവേഗതയില്‍ വാഹനമോടിക്കുന്നവർ കാണേണ്ട ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഗുജറാത്തിലെ ഹൈവേയിലാണ് അപകടം. ഇരുചക്രവാഹനത്തിലെത്തിയ കുടുംബം നാലുവരി പാത മുറിച്ചു കടക്കാൻ ശ്രമിക്കവേ എതിരെ വന്നൊരു പിക്അപ്പ് ഇടിച്ചു വീഴ്ത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍. കുട്ടിയുൾപ്പെടെ ബൈക്കിൽ സഞ്ചരിച്ചിരുന്ന മൂന്നുപേർക്കും പരിക്കേറ്റു എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ഹെൽമെറ്റ് ധരിക്കാതെ അലക്ഷ്യമായി റോഡ് ക്രോസ് ചെയ്യുന്നതും അമിതവേഗത്തിലെത്തിയ പിക്അപ്പ് ഇരുചക്രവാഹനത്തെ ഇടിച്ചു തെറിപ്പിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.
