ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എസ് എം ഐ പി എൽ) ഗീയർരഹിത സ്കൂട്ടര്‍ അക്സസിന്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു. മാറ്റ് ഫിനിഷോടെ ഗ്രേ, ബ്ലാക്ക് നിറക്കിലാണു പുതിയ അക്സസ് 125 ഡിസ്ക് ബ്രേക്ക് സംവിധാനത്തിലുള്ളതാണ്. 59,063 രൂപയാണു ഷോറൂം വില.

അലോയ് വീലുകളും ട്യൂബ്രഹിത ടയറുകളുമാണ് സ്‍കൂട്ടറിന്‍റെ മറ്റു പ്രത്യേകതകള്‍. മറൂൺ സീറ്റ്, സൈഡ് പാനലിൽ പ്രത്യേക പതിപ്പെന്നു വിളംബരം ചെയ്യുന്ന ലോഗോ തുടങ്ങിയ പ്രത്യേകതകളുമായി മെറ്റാലിക് വെള്ള നിറത്തിലും അക്സസ് പ്രത്യേക പതിപ്പ് ലഭിക്കും. മൊബൈൽ ചാർജിങ് പോയിന്റ്, ക്രോം ഫിനിഷുള്ള ഹെഡ്ലാംപും റിയർവ്യൂ മിററും, ഡിജിറ്റൽ — അനലോഗ് കൺസോൾ, വൺ പുഷ് ഷട്ടർ ലോക്ക്, ഇരട്ട ലഗേജ് ഹുക്ക് തുടങ്ങിയവയും പ്രത്യേകതകളാണ്.

പരമാവധി 8.7 പി എസ് കരുത്ത് സൃഷ്ടിക്കുന്ന 124 സി സി, എസ് ഇ പി എൻജിനുള്‍പ്പെടെ മറ്റ് സാങ്കേതിക കാര്യങ്ങള്‍ക്കൊന്നും മാറ്റമില്ല. കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) സഹിതെത്തുന്ന ‘അക്സസി’ലെ എൻജിൻ 5,000 ആർ പി എമ്മിൽ 10.2 എൻ എം വരെ ടോർക്കും സൃഷ്ടിക്കും.