റോഡിന് കുറുകേ നടന്ന പശുക്കുട്ടിയെ രക്ഷിക്കാന്‍ നടുറോഡില്‍ സഡന്‍ ബ്രേക്കിട്ട ടാങ്കര്‍ ലോറി സിനിമാ സ്റ്റൈലില്‍ വട്ടംകറങ്ങുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

റോഡിന് കുറുകേ നടന്ന പശുക്കുട്ടിയെ രക്ഷിക്കാന്‍ നടുറോഡില്‍ സഡന്‍ ബ്രേക്കിട്ട ടാങ്കര്‍ ലോറി സിനിമാസ്റ്റൈലില്‍ വട്ടംകറങ്ങി. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

ലോറി പാഞ്ഞു വരുന്നതും പശുക്കുട്ടി ഓടിമാറുന്നതും വീഡിയോയില്‍ വ്യക്തമാണ്. തലനാരിഴ്‍യ്ക്കാണ് ലോറി വന്‍ അപകത്തില്‍ നിന്നും രക്ഷപ്പെടുന്നത്. ലോറി ഡ്രൈവറെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല.