ജനുവരി 20 -ന് നടക്കുന്ന മുംബൈ മാരത്തണില്‍ ഹാരിയര്‍ അവതരിപ്പിക്കും. ഹെക്‌സയ്ക്ക് മുകളില്‍ ടാറ്റ കൊണ്ടുവരുന്ന പ്രീമിയം അഞ്ചു സീറ്റര്‍ എസ്‌യുവിയാണ് ഹാരിയര്‍. 2018 ഓട്ടോ എക്സ്പോയില്‍ ടാറ്റ കാഴ്ചവെച്ച H5X കോണ്‍സെപ്റ്റ് എസ്‌യുവിയുടെ രൂപവും ഭാവവുമായിരിക്കും ഹാരിയറിന്

വാഹനവിപണിയിലെ താരങ്ങളാണ് ടാറ്റ. ഇപ്പോഴിതാ ഇന്ത്യന്‍ നിരത്തുകളെ പുളകമണിയിക്കാന്‍ പുത്തന്‍ എസ് യു വിയുമായെത്തുകയാണ് ടാറ്റ. ഹാരിയര്‍ എന്ന പേരില്‍ ജനുവരിയിലാകും കിടിലന്‍ എസ്യുവി ഇന്ത്യയിലെത്തുക.

ജനുവരി 20 -ന് നടക്കുന്ന മുംബൈ മാരത്തണില്‍ ഹാരിയര്‍ അവതരിപ്പിക്കും. ഹെക്‌സയ്ക്ക് മുകളില്‍ ടാറ്റ കൊണ്ടുവരുന്ന പ്രീമിയം അഞ്ചു സീറ്റര്‍ എസ്‌യുവിയാണ് ഹാരിയര്‍. 2018 ഓട്ടോ എക്സ്പോയില്‍ ടാറ്റ കാഴ്ചവെച്ച H5X കോണ്‍സെപ്റ്റ് എസ്‌യുവിയുടെ രൂപവും ഭാവവുമായിരിക്കും ഹാരിയറിന്.

ഔദ്യോഗിക അവതരണവേളയിലാകും ഹാരിയറിന്‍റെ വില പ്രഖ്യാപിക്കുക. ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്‍ ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍കിടെക്ചര്‍ സാങ്കേതിക വിദ്യയിലാണ് ഈ വമ്പന്‍ എസ്‌യുവി പുറത്തിറക്കുന്നത്.