
* ടിഗോറിന് നിലവില്‍ വിപണിയിലെ വമ്പന്‍മാരെക്കാള്‍ ഏകദേശം 50000 രൂപ വരെ കുറവാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത
* ഓള്‍ട്ടോ കെ10 വിഎക്‌സ്‌ഐ എഎംടി, റെനോ ക്വിഡ് എഎംടി, ക്വിഡ് ക്ലൈബര്‍ തുടങ്ങിയ വാഹനങ്ങളുടെ വിലയക്ക് ടിഗോറിന്റെ എന്‍ട്രി ലെവല്‍ കാര്‍ സ്വന്തമാക്കാം. എന്നാല്‍ ടിഗോറിന്റെ സ്‌റ്റൈലും പ്രായോഗികതയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ പിന്നിലാണ്. കൂടാതെ 419 ലീറ്റര്‍ ബൂട്ട് സ്‌പെയ്‌സും ഇന്റീരിയറിലെ അധിക സ്ഥലവും സെഡാന്‍ ഉപയോഗിക്കുന്നതിന്റെ സ്റ്റാറ്റസും ഇവയ്ക്കില്ല.

* ടിഗോറിന്റെ രണ്ടാമത്തെ മോഡലിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 5.41 ലക്ഷം രൂപയാണ്. ടിഗോര്‍ ഡീസല്‍ മോഡലിന്റെ എന്‍ട്രി ലെവല്‍ കാറിന്റെ വില 5.6 ലക്ഷവും. ഈ തുകയ്ക്ക് ഷെവര്‍ലേ ബീറ്റ് ഡീസല്‍ എല്‍ടിയും വാഗണ്‍ ആര്‍ വിഎക്‌സ്‌ഐ ഓപ്ഷണല്‍ എഎംടിയും സേലേറിയോ ഇസഡ്എക്‌സ്‌ഐ എഎംടി എബിഎസും സ്വന്തമാക്കാം. ടിഗോറിന്റെ എക്‌സി വകഭേദത്തില്‍ എബിഎസുണ്ട് അതുകൊണ്ടുതന്നെ സെലേറിയോ എംഎംടി എബിഎസ് നല്ലൊരു ഓപ്ഷനായിരിക്കും. എന്നാല്‍ ടിഗോറിന്റെ സ്‌റ്റൈലും മികച്ച ഇന്റീരിയറും സ്‌പെയ്‌സും അവിടെയും മുന്നില്‍ നില്‍ക്കുന്നു.

* അടുത്ത വകഭേദം ടിഗോര്‍ എക്‌സ്ഇസഡും എക്‌സ് ഇസഡ് ഓപ്ഷണലുമാണ്. 5.9 ലക്ഷവും 6.2 ലക്ഷവുമാണ് ഈ മോഡലുകളുടെ എക്‌സ്‌ഷോറൂം വില. അഞ്ച് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ സൗകര്യങ്ങളോടെയാണ് എക്‌സ്ഇസഡ് ഓപ്ഷണല്‍ എത്തുന്നത്. ഏകദേശം ഇതേ വിലയ്ക്ക് നിങ്ങള്‍ക്ക് ഫോഡ് ഫിഗോ ഡീസലിന്റെ ബെയ്‌സ് മോഡലോ ഹോണ്ട ബ്രിയോയുടെ മുന്തിയ വകഭേദമോ എബിഎസോടു കൂടിയ സ്വിഫ്റ്റ് ഡീസലോ ഹുണ്ടേയ് ഐ 10 ഗ്രാന്‍ഡിന്റെ രണ്ടാമത്തെ വകഭേദമോ സ്വന്തമാക്കാം. എന്നാല്‍ ബ്രിയോയുടെ മുന്തിയ വകഭേദത്തെയും സ്വിഫ്റ്റിനെയും ഫീച്ചറുകളില്‍ ടിഗോര്‍ നിഷ്പ്രഭമാക്കുന്നു. ഫിഗോയും ഐ10 ഗ്രാന്‍ഡും ടിഗോറിന് അടുത്തെത്തുമെങ്കിലും ബൂട്ട് സ്‌പെയ്‌സും കൂടുതല്‍ ഇന്റീരിയര്‍ സ്‌പെയ്‌സും ഫീച്ചറും വിജയം ടിഗോറിനു തന്നെയാക്കുന്നു.

* ടിഗോറിന്റെ ഡീസല്‍ മിഡ് വേരിയന്റിന്റെ വില 6.31 ലക്ഷം രൂപയാണ്. ഏകദേശം ഇതേ വിലയില്‍ത്തന്നെ സ്വിഫ്റ്റ് ഡിസയര്‍ വിഎക്‌സ്‌ഐ എബിഎസോ ഏകദേശം 50000 രൂപ കൂടുതല്‍ നല്‍കിയാല്‍ ഡിസയര്‍ എല്‍ഡിഐ എബിഎസോ സ്വന്തമാക്കാന്‍ സാധിക്കും. വലിയ എന്‍ജിന്‍, വിശ്വാസ്യത എന്നിവ ഡിസയറിനെ മുന്നിലാക്കുന്നുണ്ടെങ്കിലും ഫീച്ചറുകളുടെ കാര്യത്തിലും ഇന്ധനക്ഷമതയുടെ കാര്യത്തിലും ടിഗോര്‍ തന്നെയാണ് മുന്നില്‍. ഇതു തന്നെയാണ് മറ്റു കോംപാക്ട് സെഡാനുകളായ ഫിഗോ ആസ്പയര്‍, അമെയ്‌സ്, എക്‌സ്‌സെന്റ്, അമിയോ എന്നീ വാഹനങ്ങളുടെ കാര്യവും.

* മറ്റു കോംപാക്ട് സെഡാനുകളുടെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുടെ മുന്തിയ മോഡലുകള്‍ക്ക് 7.5 ലക്ഷം മുതല്‍ 9 ലക്ഷം വരെയാണ് വിലയെങ്കില്‍ ടിഗോറിന്റെ മുന്തിയ വകഭേദങ്ങളുടെ വില 6.8 ലക്ഷവും (പെട്രോള്‍) 7.09 ലക്ഷവും (ഡീസല്‍) ആണ്. ടിഗോറിന്റെ വിലയ്ക്ക് മാരുതി ബലേനൊയുടെ ഡെല്‍റ്റ വകഭേദമോ ഹോണ്ട ജാസിന്റെയും ഹ്യുണ്ടേയ് എലൈറ്റ് ഐ20 യുടെയും മിഡ് വകഭേദമോ സ്വന്തമാക്കാം. എന്നാല്‍ വാഹനത്തിലെ അധിക സ്ഥലത്തിലും ഫീച്ചറുകളിലും ടിഗോര്‍ തന്നെയാണ് മുന്നില്‍

* കേരളം പോലുള്ള മധ്യവർഗ സമൂഹത്തിന് യോജിച്ച വാഹനമാണ് ടിഗോറെന്ന് വിദഗ്ദര്‍
* കഴിഞ്ഞ വര്‍ഷം നിരത്തിലെത്തിച്ച് മികച്ച വിജയം നേടിയ ടിയാഗോയെ അടിസ്ഥാനമാക്കിയാണ് ടിഗോറിനെ രൂപപ്പെടുത്തിയത്. ടാറ്റയുടെ പുതിയ ഇംപാക്ട് ഡിസൈനില്‍ പുറത്തിറങ്ങുന്ന മൂന്നാമനാണ് ടിഗോര്‍. സ്റ്റൈലൻ സ്റ്റൈൽബാക്ക് കാറാണ് ടിഗോർ. വലുപ്പവും വിലയും കുറവാണെങ്കിലും വലിയ സെഡാനുകളെയും വെല്ലാൻ കരുത്തുള്ള സ്റ്റൈലൻ കാർ

* ടിയാഗോയിലെ അതേ എഞ്ചിനാണ് ടിഗോറരിനും ഉള്ളത്. 15 ഇഞ്ച് അലോയി വീല്‍, പ്രെജക്റ്റര്‍ ഹെഡ് ലാംമ്പ്, ടച്ച് സ്‌ക്രീൻ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം ടാറ്റ ടിഗോറിന്റെ പ്രത്യേകതയാണ്. യുവ എക്സിക്യൂട്ടിവുകളെയും ആദ്യമായി വാഹനം വാങ്ങാനെത്തുന്ന കുടുംബങ്ങളെയും മനസ്സിൽക്കണ്ട് ടിഗോറിന്റെ രൂപകൽപന

