ഇലക്ട്രിക് വാഹനനിര്‍മ്മാതാക്കളില്‍ പ്രബലരായ ടെസ്‍ല ഭാഗികമായി ബാറ്ററിയിൽ ഓടുന്ന ട്രക്ക് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത മാസം 26ന് കലിഫോണിയയിലെ ഹാത്രോണിൽ വൈദ്യുത സെമി ട്രക്ക് അനാവരണം ചെയ്യുമെന്നാണു കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എലോൺ മസ്‍കിന്‍റെതാണ് വെളിപ്പെടുത്തല്‍. ട്വിറ്റർ സന്ദേശത്തിലൂടെയാണു മസ്ക് ഇക്കാര്യം വ്യക്തമാക്കിയത്. വാഹനം സെപ്റ്റംബറിൽ അനാവരണം ചെയ്യുമെന്നാണു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. 2016 മുതൽ ടെസ്‍ല ഇലക്ട്രിക് സെമി ട്രക്ക് വികസനത്തിലാണ്.
പൊതുജനങ്ങൾക്കു മുമ്പിൽ ആദ്യമായി അവതരിപ്പിക്കുമ്പോൾ തന്നെ വൈദ്യുത സെമി ട്രക്കിന്റെ ‘ടെസ്റ്റ് റൈഡും’ പ്രതീക്ഷിക്കാമെന്നു മസ്ക് വ്യക്തമാക്കി. ബാറ്ററിയുടെ കൂടി സഹായത്തോടെ ഓടുന്ന ട്രക്കിനെക്കുറിച്ചുള്ള ആദ്യ പ്രഖ്യാപനം കഴിഞ്ഞ ഏപ്രിലിൽ ട്വിറ്റർ വഴിയാണു മസ്ക് നടത്തിയത്. വാഹനം ഒറ്റ ചാര്‍ജില്‍ 300 മുതല്‍ 500 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
