മുളയില്‍ നിര്‍മ്മിച്ച ബൈക്ക് ബനാട്ടി ഗ്രീന്‍ ഫാല്‍ക്കണ്‍

മുളയില്‍ തീര്‍ത്ത ഇലക്ട്രിക് ബൈക്കുമായി ബനാട്ടി. ഗ്രീന്‍ ഫാല്‍ക്കണ്‍ എന്ന മോഡലിന് 6.5 കിലോയാണ് ഭാരം. നഗരയാത്രകള്‍ക്ക് വേണ്ടി മാത്രമുള്ള ഗ്രീന്‍ ഫാല്‍ക്കണ്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഒറ്റ ചാര്‍ജ്ജില്‍ 4349 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ നിലവില്‍ കോണ്‍സെപ്റ്റ് രൂപത്തിലുള്ള ബനാട്ടി ഗ്രീന്‍ ഫാല്‍ക്കണിനു കഴിയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്റ്റീലിന് സമാനമായ കരുത്തും ദൃഢതയും കാഴ്ചവെക്കാന്‍ മുള പാളികള്‍ക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.