Asianet News MalayalamAsianet News Malayalam

അരക്കോടി രൂപയുടെ ബിഎംഡബ്ലിയു സ്വന്തമാക്കി ടിനിടോം

Tini Tom BMW
Author
First Published Aug 3, 2017, 6:07 PM IST

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി കാർ സ്വന്തമാക്കി നടന്‍ ടിനി ടോം. ബിഎംഡബ്ലിയു 530 ഡിയാണ് ടിനി സ്വന്തമാക്കിയത്. ബിഎം‍‍ഡബ്ല്യുവിന്റെ ഉൽപന്നനിരയിലെ ഏറ്റവും മികച്ച ലക്ഷ്വറി കാറുകളുള്ള 5 സീരീസ് നിരയിലെ ഡീസൽ മോഡലായ 530 ഡിയാണ് ടിനി ടോം സ്വന്തമാക്കിയിരിക്കുന്നത്. 2993 സിസി എൻജിൻ ഉപയോഗിക്കുന്ന കാറിന് 258 ബിഎച്ച്പി കരുത്തും 560 എൻഎം ടോർക്കുമുണ്ട്. ഏകദേശം 49 ലക്ഷം മുതൽ 61 ലക്ഷം രൂപവരെയാണ് ബിഎംഡബ്ല്യു 5 സീരിസിന്റെ എക്സ്ഷോറൂം വില. ഹർമൻ മോട്ടോഴ്സില്‍ നിന്നാണ്  ടിനി കാർ സ്വന്തമാക്കിയത്. നടന്‍ അനൂപ് മേനോനും അടുത്തകാലത്ത് ബിഎംഡബ്ലിയു സ്വന്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios